കേരളോത്സവത്തിന് ആവേശകരമായ വിളംബര ജാഥയോടെ തുടക്കം.

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026-ന്റെ പ്രചാരണാർഥം വർണാഭമായ വിളംബര ജാഥ സംഘടിപ്പിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ജാഥ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് വാഴെപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് വട്ടപ്പറമ്പിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശരത് ലാൽ, അസിസ്റ്റന്റ് സെക്രട്ടറി ബൈജു തോമസ് എന്നിവർ സംസാരിച്ചു.
നാടിന്റെ കായിക-സാംസ്കാരിക കൂട്ടായ്മകൾക്ക് പുതുജീവൻ പകരുന്ന കേരളോത്സവത്തിൽ മുഴുവൻ ഗ്രാമവാസികളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ജനപ്രതിനിധികളായ ജോഷി പുല്ലുകാട്ട്, ബിജു എണ്ണാർമണ്ണിൽ, സോണി മണ്ഡപത്തിൽ, ജയപ്രസാദ്, മറിയാമ്മ ബാബു, സ്മിത ബാബു, സജ്ന മുഹമ്മദാലി, പ്രീതി രാജീവ്, റിനി കെ.ബി., സാംസ്കാരിക പ്രവർത്തകർ, ക്ലബ്ബ് ഭാരവാഹികൾ, ഹരിതകർമ സേനാംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ ജാഥയിൽ പങ്കെടുത്തു.
വരും ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലായി കായിക-സാംസ്കാരിക മത്സരങ്ങൾ നടക്കും.



