LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

രണ്ടുലക്ഷം രൂപകൂടി അനുവദിച്ച് കെ.എസ്.ആർ.ടി.സി.

തിരുവമ്പാടി: തിരുവമ്പാടി ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻചക്രം കയറി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ തുടർച്ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ കൂടി കെ.എസ്.ആർ.ടി.സി എം.ഡി അനുവദിച്ചു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയും തിരുവമ്പാടി അമ്പലപ്പാറ കടായിക്കൽ മുസ്തഫയുടെ മകളുമായ മുഫീദ ഫഹാം (17)-നാണ് സഹായം ലഭ്യമായത്.
നേരത്തെ ചികിത്സാ ചെലവുകളിലേക്ക് അനുവദിച്ച ഒരു ലക്ഷം രൂപയ്ക്ക് പുറമെയാണ് സി.കെ. കാസിം എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് അധിക തുക കൂടി അനുവദിച്ചത്. ഒക്ടോബർ 8-ന് കൂടരഞ്ഞി ഭാഗത്തേക്കുള്ള ബസ് കയറാൻ നടന്നു പോകവേയാണ് സ്റ്റാൻഡിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസ് തട്ടിയത്.
പരിക്കുകൾ ഗുരുതരമായതിനാൽ ഇതുവരെ നാല് ശസ്ത്രക്രിയകൾ കഴിഞ്ഞ കുട്ടിയ്ക്ക് ഇനിയും ശസ്ത്രക്രിയകൾ ആവശ്യമാണ്. ഉയർന്ന ചികിത്സാ തുക കണ്ടെത്താനാകാതെ പ്രയാസപ്പെടുന്ന കുടുംബത്തിന് അനുവദിച്ച തുക ഇന്ന് കൈമാറുമെന്ന് എം.എൽ.എയുടെ ഓഫീസ് അറിയിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com