കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ ആംബുലൻസ്.

കോടഞ്ചേരി : കോടഞ്ചേരി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിന് സേവനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്. ആരോഗ്യമന്ത്രി കെ മുരളീധരൻ നൽകിയ പുതിയ 108 ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് നിർവഹിച്ചു. കൊടുവള്ളി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബി ഇലന്തൂർ, കൊടുവള്ളി ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ സി.റ്റി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്ര മെഡിക്കൽ ഓഫീസർ ഡോ. ഹസീന ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ, വാർഡ് മെമ്പർമാരായ വിൽസൺ തറപ്പേൽ, ബേബി വളയത്തിൽ, ശിവദാസൻ താഴെ പാലാട്ട്, ബാബു പട്ടരാട്,റെജി തമ്പി, റീന ബിജു ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്ക് വേഗത്തിലും സുരക്ഷിതമായും ചികിത്സ ലഭ്യമാക്കാൻ ഈ ആംബുലൻസ് ഏറെ സഹായകമാകും.


