LOCAL NEWSNews

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്ന് ദിവസം സ്വർണവില കുറഞ്ഞതിന് ശേഷമാണ് ഇന്ന് വില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് ഉയർന്നത്. ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസങ്ങളിലെ കുത്തനെയിലുള്ള ഇടിവിൽ 760 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്‍റെ ഇപ്പോഴത്തെ വിപണി വില 36,760 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 15 രൂപ ഉയർന്നു. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4595 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 10 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3790 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില രണ്ട് രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 62 രൂപയാണ്. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ 
 
 സെപ്റ്റംബർ 01 – ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞു.   വിപണി വില –   37200  രൂപ
സെപ്റ്റംബർ 02 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു.      വിപണി വില –   37120  രൂപ
സെപ്റ്റംബർ 03 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു.      വിപണി വില –   37320  രൂപ
സെപ്റ്റംബർ 04 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –   37320  രൂപ
സെപ്റ്റംബർ 05 – ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.      വിപണി വില –   37400  രൂപ
സെപ്റ്റംബർ 06 – ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു.      വിപണി വില –   37520  രൂപ
സെപ്റ്റംബർ 07- ഒരു പവൻ സ്വർണത്തിന് 400  രൂപ കുറഞ്ഞു.      വിപണി വില –   37120  രൂപ
സെപ്റ്റംബർ 08 – ഒരു പവൻ സ്വർണത്തിന് 200  രൂപ ഉയർന്നു.      വിപണി വില –   37320  രൂപ
സെപ്റ്റംബർ 09 – ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു.      വിപണി വില –   37400  രൂപ
സെപ്റ്റംബർ 10 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –   37400  രൂപ
സെപ്റ്റംബർ 11 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –   37400  രൂപ
സെപ്റ്റംബർ 12 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –   37400  രൂപ
സെപ്റ്റംബർ 13 – സ്വർണവില മാറ്റമില്ലാതെ തുടർന്നു.                    വിപണി വില –   37400  രൂപ
സെപ്റ്റംബർ 14 – ഒരു പവൻ സ്വർണത്തിന് 280  രൂപ കുറഞ്ഞു.      വിപണി വില –   37120  രൂപ
സെപ്റ്റംബർ 15  –  ഒരു പവൻ സ്വർണത്തിന് 160   രൂപ കുറഞ്ഞു.    വിപണി വില –   36960  രൂപ
സെപ്റ്റംബർ 1  –  ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു.      വിപണി വില –   36640  രൂപ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com