
കൂമ്പാറ: അപകടം തുടർകഥയാകുന്ന മേലെ കൂമ്പാറ വളവിൽ മുസ്‌ലിം ലീഗ് കൂമ്പാറ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ അപകട സൂചന ബോർഡ് സ്ഥാപിച്ചു.
ഇന്നലെ ഇവിടെ കക്കാടംപൊയിൽ നിന്നും കുന്നമംഗലത്തേക്ക് പോകുന്ന 16 അംഗ വിദ്യാർഥികളുടെ ടെമ്പോ ട്രാവലർ മറിഞ്ഞു അപകടം സംഭവിച്ചിരുന്നു.കഴിഞ്ഞ ഒന്ന് രണ്ട് വർഷങ്ങൾക്കിടയിൽ ഇവിടെ നിരവധി അപകടങ്ങൾ സംഭവിക്കുകയും ഒരുജീവൻ നഷ്ട്ടമാകുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ഇതുവരെ അധികാരികൾ ഒരു സൂചന ബോർഡോ സുരക്ഷ മതിലോ സ്ഥാപിച്ചിട്ടില്ല. ഈ അപകട വളവിന്റെ താഴെയുള്ള വീട്ടുകാർ മരണഭീതിയോട് കൂടിയല്ലാതെ ഒരുദിവസം പോലും ഉറങ്ങാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.
ഇതിൽ ഒരു വീട് കൂടരഞ്ഞി പഞ്ചായത്ത് മെമ്പർ മെമ്പറുടെതാണ്.
ഇനി കാക്കടം പൊയിൽ മലയോര ഹൈവേയുടെ പണിപൂർത്തിയായാൽ അപകടങ്ങൾ വർധിക്കാനുള്ള സാഹചര്യവും കൂടുതലാണന്ന് നാട്ടുകാർ പറഞ്ഞു.
ഇനിയെങ്കിലും അധികാരികൾ വേണ്ടനടപടി സ്വീകരിക്കണമെന്ന് കൂമ്പാറയിലെ മുസ്‌ലിംലീഗ് നേതൃത്വം അറിയിച്ചു.
ഇനിയും വേണ്ട നടപടികൾ സീകരിച്ചിട്ടില്ലെകിൽ മുസ്‌ലിം ലീഗ് ജനകീയസമരങ്ങൾക്ക് നേതൃത്വം നൽകും.
രണ്ടു വർഷം മുൻപ് ഇതേ സ്ഥലത്ത് എം എസ് എഫ് കൂമ്പാറ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ അപകട സൂചന ബോർഡ് സ്ഥാപിച്ചതായിരുന്നു. അന്ന് അത് ഒരുപറ്റം സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു കളഞ്ഞു. വീണ്ടും അപകടം തുടർകഥ ആയതുകൊണ്ടാണ് മുസ്‌ലിം ലീഗ് അപകട സൂചന ബോർഡ് സ്ഥാപിച്ചത്.



