LOCAL NEWSNewsTHIRUVAMBADY

തിരുവമ്പാടി ഗ്രാമസഭകൾ 23 ന് തുടങ്ങും

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക അംഗീകരിക്കുന്നതിനായുള്ള ഗ്രാമസഭാ യോഗം 2022 സെപ്തംബർ 23 മുതൽ 30 വരെ നടക്കും.

സെപ്തംബർ 23 ന് 17.പുല്ലൂരാംപാറ വാർഡ് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സി .ജെ എം ആഡിറ്റോറിയത്തിലും 8. പാമ്പിഴഞ്ഞപ്പാറ വാർഡ് ഗ്രാമസഭ ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സി എം വലിയുല്ലാഹി സ്മാരക മിഫ്ത്താഉൽ ഉലും സെക്കണ്ടറി മദ്രസയിലും, 13: അമ്പലപ്പാറ വാർഡ് ഗ്രാമസഭ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് എം സി ഓഡിറ്റോറിയത്തിലും നടക്കും.

സെപ്തംബർ 24 ശനിയാഴ്ച്ച 7. പുന്നക്കൽ വാർഡ് ഗ്രാമസഭാ യോഗം വൈകുന്നേരം 3 മണിക്ക് പുന്നക്കൽ പാരീഷ് ഹാളിലും, 14. തിരുവമ്പാടി ടൗൺ വാർഡ് ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പഞ്ചായത്ത് ഹാളിലും നടക്കും.

സെപ്തംബർ 25 ഞായറാഴ്ച 15 പാലക്കടവ് വാർഡ് ഗ്രാമസഭാ യോഗം രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കും.

സെപ്തംബർ 26 തിങ്കളാഴ്ച 12.താഴെ തിരുവമ്പാടി വാർഡ് ഗ്രാമ സഭാ യോഗം വൈകുന്നേരം 3 മണിക്ക് നൂറുൽ ഇസ്ലാം മദ്രസ്സ ഹാളിലും, 1.മുത്തപ്പൻപുഴ വാർഡ് ഗ്രാമ സഭായോഗം വൈകുന്നേരം 3 മണിക്ക് സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ മുത്തപ്പൻപുഴയിലും നടക്കും.

സെപ്തംബർ 27 ചൊവ്വാഴ്ച 2. കാവുങ്കല്ലേൽ വാർഡ് ഗ്രാമസഭാ യോഗം രാവിലെ 11 ന് സെന്റ് മേരീസ് പാരീഷ് ഹാൾ ആനക്കാംപൊയിലിലും ,3 ആനക്കാംപൊയിൽ വാർഡ് ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് സെന്റ് മേരീസ് പാരീഷ് ഹാൾ ആനക്കാംപൊയിലിലും, 6.ഉറുമി വാർഡ് ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പുന്നക്കൽ പാരീഷ് ഹാളിലും നടക്കും.

സെപ്തംബർ 28 ബുധൻ 11. തൊണ്ടിമ്മൽ വാർഡ് ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തൊണ്ടിമ്മൽ ഗ്രാമ പഞ്ചായത്ത് എൽ.പി സ്കൂളിലും, 16. തമ്പലമണ്ണ വാർഡ് ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് അത്തിപ്പാറ അങ്കണവാടിയിലും നടക്കും.

സെപ്തംബർ 29 വ്യാഴാഴ്ച്ച 4. കൊടക്കാട്ടുപ്പാറ വാർഡ് ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പുല്ലൂരാംപാറ ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിലും,5, പൊന്നാങ്കയം വാർഡ് ഗ്രാമസഭാ യോഗം വൈകുന്നേരം 3 മണിക്ക് എസ്.എൻ.എൽ പി സ്കൂൾ പൊന്നാങ്കയത്തും,9. മറിയപ്പുറം വാർഡ് ഗ്രാമസഭാ യോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ഇസ്ലാഹി സെന്റർ താഴെ തിരുവമ്പാടിയിലും നടക്കും.

സെപ്തംബർ 30 വെള്ളിയാഴ്ച്ച 10. മരക്കാട്ടുപുറം വാർഡ് ഗ്രാമ സഭായോഗം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലും നടക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com