
വിദ്യാരംഗം കലാസാഹിത്യ വേദി താമരശ്ശേരി ഉപജില്ല സാഹിത്യോത്സവം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എൻ.കെ പ്രേമൻ അദ്ധ്യക്ഷനായ ചടങ്ങിൽ നാടക സാഹിത്യ പ്രതിഭ വിനോദ് പാലങ്ങാട് മുഖ്യാതിഥിയായിരുന്നു.ജില്ലാ പഞ്ചായത്ത് മെമ്പർ
അംബിക മംഗലത്ത് , കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ .പി സുനീർ , ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ സിന്ധു ജോയ് ,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജാസിൽ പെരുമ്പള്ളി,വാർഡ് മെമ്പർ അമൽ രാജ് ,ഗ്രാമ പഞ്ചായത്ത് മെമ്പർ ഉഷ വിനോദ് ,ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ വി.എം മെഹറലി ,ഹെഡ് മാസ്റ്റേഴ്സ് ഫോറം കൺവീനർ സക്കീർ പാലയുള്ളതിൽ , ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി ആർ.കെ. ഷാഫി,
പി.ടി.എ പ്രസിഡന്റ് ഒതയോത്ത് അഷ്റഫ്
പി.ടി എ വൈസ് പ്രസിഡന്റ് കെ.കെ.ഹംസ
സ്കൂൾ വികസന സമിതി ചെയർമാൻ
ബിജു വാച്ചാലിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കൺവീനർ പി.കെ മജീദ്, മമ്മി മഞ്ഞിൽ എന്നിവർ സംസാരിച്ചു. ഉപജില്ല കോ-ഓർഡിനേറ്റർ നിഷിത കുമാരി . എ.എൻ സ്വാഗതവും ഹെഡ് മാസ്റ്റർ ശ്യാം കുമാർ ഇ . നന്ദിയും പറഞ്ഞു. എൽ.പി , യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി ഉപജില്ലയിലെ 500 ഓളം പ്രതിഭകൾ പങ്കെടുത്ത സാഹിത്യോത്സവം വ്യത്യസ്താനുഭവമായി. കഥ, കവിത, ചിത്രം, കാവ്യാലാപനം, അഭിനയം, നാടൻ പാട്ട്, പുസ്തകാസ്വാദനം എന്നീ മേഖലകളിൽ നടന്ന ശില്പശാലയിൽ ഏലിയാസ് വി പി , ഷൈജ , ബീന സുധാകരൻ , കൃഷ്ണൻ പാതിരിശ്ശേരി, ബിജു ചീക്കിലോട് എന്നിവർ ക്ലാസെടുത്തു. സാഹിത്യ സെമിനാർ ഇബ്രാഹിം പുത്തൂർ നയിച്ചു.



