LOCAL NEWSNews

വടക്കഞ്ചേരിയിലെ ബസ് 3 മാസത്തിനിടെ വേഗ പരിധി ലംഘിച്ചത് 19 തവണ; ബസ് ഉടമയും അറസ്റ്റിൽ

വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ ബസിന്റെ ഉടമ അരുൺ അറസ്റ്റിൽ. പ്രേരണക്കുറ്റം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽപ്പെട്ട ബസ് മൂന്നു മാസത്തിനിടെ 19 തവണ വേഗ പരിധി ലംഘിച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. വേഗത കൂടിയെന്ന അലർട് കൃത്യമായി കിട്ടിയിട്ടും ഉടമ അരുൺ അവഗണിച്ചു. പ്രതി ജോജോ പത്രോസിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചതും കുറ്റമായി ചുമത്തി. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതായും പാലക്കാട്‌ എസ് പി ആർ വിശ്വനാഥ്‌ അറിയിച്ചു. 

അതിനിടെ, വടക്കഞ്ചേരി ബസ് അപകടം നടന്ന സ്ഥലത്ത് ആർടിഒ എൻഫോഴ്‌സ്മെന്റ് വിശദ പരിശോധന പൂർത്തിയാക്കി. വാഹനത്തിന്റെ വേഗം ഒപ്പിയെടുക്കുന്ന ക്യാമറ പോർഡ് മുതൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ച സ്ഥലം അടക്കം അടയാളപ്പെടുത്തിയായിരുന്നു പരിശോധന. ഉച്ചയ്ക്ക് 12.45 ഓടെ തുടങ്ങിയ നടപടികൾ 3:45 ഓടെ അവസാനിച്ചു. വൈകീട്ട് തന്നെ റിപ്പോർട്ട്‌ ഗതാഗത കമ്മീഷ്ണർക്ക് കൈമാറുമെന്ന് എം. കെ. ജയേഷ്കുമാർ പറഞ്ഞു. 

വടക്കഞ്ചേരിയിൽ അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ്  ബസ് 97.72 കിലോമീറ്റർ വേഗത്തിൽ എന്നതിന് കൂടുതൽ തെളിവുകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. അപകടത്തിന് 5 സെക്കന്റ് മുമ്പും വേഗപരിധി ലംഘിച്ചന്ന അലർട് ഉടമയ്ക്കും ആർടിഒ കൺട്രോൾ റൂമിലും ലഭിച്ചു. രാത്രി 11.30 കഴിഞ്ഞു 34 സെക്കന്റ് ആയപ്പോഴാണ് ഒടുവിലത്തെ അലർട്ട് എത്തിയത്. അഞ്ചു സെക്കന്റിനപ്പുറം ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടുകയായിരുന്നു. 

അതിനിടെ  മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് വിനോദയാത്ര പോയ ബസ് അപകടത്തിൽ 9 പേർ മരണപ്പെട്ടത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പൗലോസ് കോശി മാവേലിക്കര (റിട്ടയേർഡ് ആർ.ടി.ഒ) ചെയർമാനായി അന്വേഷണ കമ്മീഷണനെ എം.ഒ.സി പബ്ലിക് സ്കൂൾസ് മാനേജർ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത  നിയമിച്ചു. പി. എം. വർഗീസ് മാമലശ്ശേരി (റിട്ടയേർഡ് എസ്.പി ), ഡോ.സജി വർഗീസ് മാവേലിക്കര (കറസ്പോണ്ടന്റ്, എം.ഒ. സി പബ്ലിക് സ്കൂൾസ് ) എന്നിവരാണ് കമ്മീഷണങ്ങൾ അംഗങ്ങൾ. ഒക്ടോബർ 17-ന്  റിപ്പോർട്ട് സമർപ്പിക്കണം.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com