LOCAL NEWSNews

ശിശുമന്ദിരം സൗന്ദര്യവൽക്കരണത്തിന് തുടക്കമിട്ട് എൻ.എസ്.എസ്. വിദ്യാർത്ഥികൾ

മുക്കം: നഗര സഭയുടെ ഉടമസ്ഥതയിലുള്ള ശിശുമന്ദിരം ചിത്രങ്ങൾ വരച്ച് സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് നീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്കൂൾ എൽ.എസ്.എസ് വിദ്യാർത്ഥികൾ. ശിശുമന്ദിരത്തിന്റെ യും ചുറ്റുമതിലിന്റെയും ഭിത്തികളും പരിസരങ്ങളും കുട്ടികളെ ആകർഷിക്കുന്ന വിധത്തിൽ ചിത്രങ്ങൾ വരച്ചും അലങ്കാരപ്പണികൾ ചെയ്തും സൗന്ദര്യവൽക്കരിക്കുന്നതാണ് പദ്ധതി.

ആദ്യ പടിയായി അൻപത് എൻ.എസ് എസ് വളണ്ടിയേഴ്സ് ശിശുമന്ദിരത്തിന്റെ ചുറ്റുപാടുകൾ ശുചീകരിച്ച് സൗന്ദര്യവൽക്കരണത്തിന് തുടക്കമിട്ടു. ഡിവിഷൻ കൗൺസിലർ എം.കെ യാസർ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ശിശുമന്ദിരം അധ്യാപിക സാറ, പ്രോഗ്രാം ഓഫീസർ സി.എ അജാസ്, വളണ്ടിയർമാരായ അനസ്യ , നാസിയ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com