
കോഴിക്കോട്: നവീകരണത്തിന് ശേഷം ഇന്നലെ ഉദ്ഘാടനം ചെയ്ത കോഴിക്കോട് ഫറോക് പഴയ പാലത്തിൽ ടൂറിസ്റ്റ് ബസ് കുടുങ്ങി. പാലത്തിന്‍റെ മുകൾ ഭാഗത്തു തട്ടി ബസിനു കേടുപാട് സംഭവിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് പാലത്തില്‍ ബസ് കുടുങ്ങിയത്. ബസ് പിന്നീട് സ്ഥലത്തു നിന്നും നീക്കി. ബസിന്‍റെ മുകളിലെ എ സി യുടെ ഭാഗങ്ങളും തകർന്നു. പാലത്തിലെ സിഗ്നല്‍ ലൈറ്റുകളും തകര്‍ന്നിട്ടുണ്ട്.
ഒന്നര നൂറ്റാണ്ട് പഴക്കമുള്ള ബ്രിട്ടീഷ് നിര്‍മ്മിത പാലം തുരുമ്പെടുത്ത് അപകടസ്ഥയിലായിരുന്നു. അടുത്തിടെ പിഡബ്യൂഡിയുടെ നേതൃത്വത്തില്‍ പൈതൃകസ്മാരകമായി രൂപപ്പെടുത്തിയ പാലം മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ ഗതാഗതത്തിന് തുറന്നുകൊടുത്തത്.



