
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയായ ലിസി ജോർജിന്റെ ഭൗതികദേഹം നാളെ ( ഞായറാഴ്ച ) രാവിലെ 10.30 ന് കൂടരഞ്ഞി സ്കൂളിൽ പൊതുദർശനത്തിന് വെക്കും. 15 മിനിറ്റ് മാത്രമേ കാണാനുള്ള സമയം ഉണ്ടാവൂ. ആദരാഞ്ജലികൾ അർപ്പിക്കേണ്ട രക്ഷിതാക്കളും കുട്ടികളും കൃത്യ സമയത്ത് തന്നെ സ്കൂളിൽ എത്തിച്ചേരണമെന്ന് സ്കൂൾ മാനേജ്മെൻറ് പിടിഎയും അറിയിച്ചു. തുടർന്ന് സ്വഭവനത്തിൽ എത്തിക്കുന്ന ഭൗതികദേഹം വൈകിട്ട് മൂന്നുമണിക്ക് കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും



