KODANECHERYLOCAL NEWS

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വർണ്ണോത്സവം 2023:അംബിക മംഗലത്ത് ഉദ്ഘാടനം നിർവഹിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വർണ്ണോത്സവം 2023 ഭിന്നശേഷി കലാമേള കോടഞ്ചേരി മരിയൻ കല്യാണ മണ്ഡപത്തിൽ വെച്ച് നടക്കുന്നു. ഗ്രാമപഞ്ചായത്തിലെ 147 ഭിന്നശേഷിക്കാരും അവരുടെ മാതാപിതാക്കളും ഈ സംഗമത്തിൽ പങ്കെടുക്കുന്നു. വർണോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പറും ജില്ലാ ആസൂത്രണ സമിതി അംഗവുമായ അംബിക മംഗലത്ത് നിർവഹിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ്, വാർഡ് മെമ്പർമാരായ ലിസി ചാക്കോ, ജോർജുകുട്ടി വിളക്കുന്നേൽ, പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ കെ. പി ഐ.സി.ഡി.എസ് സൂപ്പർവൈസർ ഉദയ കെ ജോയി, പ്ലാനിങ് ക്ലർക്ക് ഷമീർ പി എന്നിവർ യോഗത്തിൽ സംസാരിച്ചു. വിവിധ ചാനൽ പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയരായ അണിനിരക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കും. ഭിന്നശേഷി കലാമേളയിൽ പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനങ്ങളും ഉണ്ടായിരിക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com