LOCAL NEWSNewsTHIRUVAMBADY

ക്ലീൻ ഇന്ത്യ:എൻഎസ്എസ് വോളണ്ടിയേഴ്സ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിതകർമ്മസേനക്ക് കൈമാറി

തിരുവമ്പാടി: ‘ക്ലീൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പഞ്ചായത്തിലെ ഹരിതകർമ്മസേനക്ക് കൈമാറി. “GOD’S OWN COUNTRY’ അഥവാ ദൈവത്തിൻ്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചു കേരളം പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് തീർത്തും അസഹനീയമാണ്.പ്രകൃതിക്ക് ദോഷം വരാത്ത രീതിയിൽ പ്ലാസ്റ്റിക് സംസ്കരിക്കേണ്ടതുണ്ട് , അത് വരും തലമുറയുടെ ആവശ്യമാണ്. ഇതിൻ്റെ ഭാഗമായാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഓരോ വോളണ്ടിയേഴ്സും ഹരിതകർമ്മ സേനയ്ക്ക് കൈമാറിയത്.

രാവിലെ എൻഎസ്എസ് കോർണറിൽ വെച്ച് നടത്തിയ ചടങ്ങിൽ വാർഡ് മെമ്പർ ലിസി മാളിയേക്കൽ ഉദ്ഘാടനം നിർവഹിച്ചു.പ്രസ്തുത ചടങ്ങിൽ എൻഎസ്എസ് വോളണ്ടിയർമാരായ ദേവനന്ദൻ, ദിയ തനസ്,വിഷ്ണു സി എസ് എന്നിവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com