
കൂടരഞ്ഞി:2022 – 23 വർഷത്തെ പച്ചക്കറി വികസന പദ്ധതി പ്രകാരം കൂടരഞ്ഞി സ്റ്റെല്ല മേരിസ് ബോർഡിംഗ് സ്കൂളിൽ നടപ്പിലാക്കുന്ന സ്ഥാപന പച്ചക്കറികൃഷിയുടെ നടീൽ ഉൽഘാടനം കർഷക വേഷത്തിൽ അണിനിരന്ന വിദ്യാർത്ഥിനികൾ നിറം പകർന്ന ചടങ്ങിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് നിർവ്വഹിച്ചു.
സ്കൂൾ അങ്കണത്തെ മനോഹരമാക്കിയ കരനെൽ കൃഷി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു. തുടർന്ന് കുട്ടികളുമായി നടത്തിയ ആശയ വിനിമയത്തിൽ വിദ്യയും വിളവും നാളെയുടെ കരുത്താണെന്നും കേട്ടു പഠിക്കുന്നതിലല്ല കണ്ടു പഠിക്കുന്നതിലൂടെയാണ്വിദ്യയുടെ വെളിച്ചം വഴി വിളക്കാവുന്നതെന്നും പ്രസിഡണ്ട് കുട്ടികളെ ഓർമ്മപ്പെടുത്തി. ജീവിത തുടിപ്പുകൾ അടുത്തറിയാനുള്ള അവസരമായി കൃഷിയിടത്തെ കാണണമെന്നും പാഠശാല ഒരു പരീക്ഷണശാലയായി ജീവിതത്തെ പരിവർത്തിപ്പിക്കാനുതകണമെന്നും അദ്ദേഹം പറഞ്ഞു. വാർഡ് മെമ്പർ മോളി ടീച്ചർ , കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ പ്രിയ മോഹൻ, കൃഷിഓഫീസർ പി. എം. മൊഹമ്മദ് , എന്നിവർ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. ചടങ്ങിൽകൃഷിഅസിസ്റ്റന്റ് മിഷേൽ ജോർജ്ജ് സ്കൂൾ ചെയർമാൻ ഡെന്നിസ് ജോസ് പ്രിൻസിപ്പൽ അശ്വതി അധ്യാപകർ പി. ടി. എ. പ്രതിനിധി രാജേഷ് മണിമലതറപ്പിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.



