LOCAL NEWSNews

ബൈജുവിന് കരുവൻപൊയിൽ പൗരവലിയുടെ ആദരവും യാത്രയയപ്പും

ഫിഫ മീഡിയ ആക്രെഡിറ്റേഷൻ ലഭിച്ച് വേൾഡ് കപ്പ് ഫുട്ബോൾ മത്സരങ്ങൾ കവർ(ഫോട്ടോഗ്രാഫി) ചെയ്യുന്നതിനായി ഖത്തറിലേക് തിരിക്കുന്ന ബൈജുവിന് കരുവൻപൊയിൽ പൗരവലിയുടെ ആദരവും യാത്രയയപ്പും നൽകുന്നു കേരളത്തിൽ നിന്ന് രണ്ട് പേർക്ക് ആണ് ഈ അവസരം ലഭിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇന്ന് വൈകിട്ട് 4 മണിക്ക് കരുവൻപൊയിൽ അങ്ങാടിയിൽ നടക്കുന്ന ചടങ്ങിൽ എം കെ മുനീർ, വെള്ളറ അബ്ദു ഡിവിഷൻ കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിക്കും.നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ, സ്പോർട്സ് ഗെയിംസ് മത്സരങ്ങൾ, ഫോട്ടോ ഗ്രാഫി കവർ ചെയ്യാൻ ഭാഗ്യം ലഭിച്ച ബൈജു ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ്‌, ഇന്ത്യ ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റ്‌ മത്സരം, ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ, ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങൾ, രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ, ഫിഫ അണ്ടർ 17 വേൾഡ് കപ്പ് ഫുട്ബാൾ, ഫിഫ അണ്ടർ 17 വനിത വേൾഡ് കപ്പ്, ലാലിഗ ഫുട്ബോൾ മത്സരങ്ങൾ, നാഷണൽ ഗെയിംസ് മത്സരങ്ങൾ, ദേശീയ ജൂനിയർ സീനിയർ അത്ലറ്റിക് മീറ്റുകൾ, ദേശീയ സ്കൂൾ ഗെയിംസുകൾ തുടങ്ങി നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ കവർ ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com