
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ത്രിദിന ക്യാമ്പിന് തുടക്കമായി.2022 നവംബർ 4നു വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ആരംഭിച്ച ക്യാമ്പ് ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് ഷിജി ആന്റണി അധ്യക്ഷത വഹിച്ചു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ദീപം തെളിച്ചു ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഡിസ്ട്രിക്ട് കമ്മീഷണർ ത്രേസ്യാമ്മ തോമസ് മുഖ്യപ്രഭാഷണം നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു ജോർജ്, മാനേജ്മെന്റ് പ്രതിനിധിയും അദ്ധ്യാപികയുമായ സി സുധർമ്മ എസ് ഐ സി, സ്റ്റാഫ് സെക്രട്ടറി സീമ സി ആർ എന്നിവർ ആശംസകൾ അറിയിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യൻ ഏവർക്കും സ്വാഗതം ആശംസിച്ചു.സ്കൗട്ട്സ് മാസ്റ്റർ ജിൻസ് ജോസ് ത്രിദിന ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.ഗൈഡ്സ് ക്യാപ്റ്റൻ ഗ്ലാഡിസ് പി പോൾ ഏവർക്കും നന്ദി അറിയിച്ചു.ഫാത്തിമ നഷ് വ, നക്ഷത്ര മരിയ ജിജോ എന്നിവർ പ്രോഗ്രാം അംഗറിങ്ങിനു നേതൃത്വം നൽകി.പ്ലസ് വൺ, പ്ലസ് ടു സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഹയർ സെക്കന്ററി വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നു.വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനവും സമൂഹം നന്മയ്ക്കുതകുന്ന വിവിധങ്ങളായ ക്ലാസ്സുകളും സിയെം ഷിൽഡ് പ്രവർത്തനങ്ങളും മുൻതൂക്കം നൽകുന്ന പ്രസ്തുത ക്യാമ്പ് 6 നു ഞായറാഴ്ച ഉച്ചയോടെ സമാപനം കുറിക്കും.



