
ഗുണ്ടൽപേട്ടിൽ കാർ മരത്തിൽ ഇടിച്ച് താമരശ്ശേരി സ്വദേശി മരിച്ചു. പെരുമ്പള്ളി ചെറുപ്ലാട് അബ്ദുൽ അസീസിന്റെ മകൻ ജംഷിൽ(30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അൻഷിദിന് ഗുരുതര പരിക്കേറ്റു.
ഗുണ്ടൽപേട്ട-ബന്ദിപ്പൂർ റോഡിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ ഗുണ്ടിൽപേട്ടിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജംസിൽ മരിച്ചിരുന്നു. വിവരം അറിഞ്ഞ് ബന്ധുക്കൾ ഗുണ്ടിൽ പേട്ടിലേക്ക് പുറപ്പെട്ടു.



