LOCAL NEWSMUKKAMNews

സ്നേഹവും സൗഹാർദവും പഠിപ്പിക്കുന്നതിൽ സമസ്ത വഹിച്ച പങ്ക് നിസ്തുലം: ജിഫ്രി തങ്ങൾ

മുക്കം: സ്നേഹവും സൗഹാർദവും പഠിപ്പിക്കുന്നതിൽ സമസ്ത വഹിച്ച പങ്ക് നിസ്തുലമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട മുക്കം ഉമർ ഫൈസി, കേന്ദ്ര മുശാവറയിലേക്ക് ജില്ലയിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട എൻ. അബ്ദുല്ല മുസ്ലിയാർ നടമ്മൽപൊയിൽ, ഒളവണ്ണ അബൂബക്കർ ദാരിമി എന്നിവർക്കുള്ള ആദരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത തിരുവമ്പാടി മണ്ഡലം കോഡിനേഷൻ കമ്മിറ്റിയും അസ്ലമീസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തി. മുക്കം വ്യാപാരി ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷനായി. എം.എൽ.എമാരായ പി.ടി.എ റഹീം, നജീബ് കാന്തപുരം, ലിൻ്റോ ജോസഫ്, നഗരസഭാ ചെയർമാൻ പി.ടി ബാബു, സമസ്ത മണ്ഡലം പ്രസിഡൻ്റ് കെ. ഹുസൈൻ ബാഖവി, ജനറൽ സെക്രട്ടറി ടി.എ ഹുസൈൻ ബാഖവി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ, സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി സലാം ഫൈസി മുക്കം, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി, കെ.സി മുഹമ്മദ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഒ.പി.എം അഷ്റഫ്, ജില്ലാ ജന. സെക്രട്ടറി പി. അലി അക്ബർ മുക്കം, ഉമർ ദർസി തച്ചണ്ണ, കെ.സി മുഹമ്മദ് ഫൈസി, ഹുസൈൻ യമാനി മുക്കം, എസ്.വൈ.എസ് മണ്ഡലം പ്രസിഡന്റ് മുത്തു അബ്ദുസലാം, നവാസ് ദാരിമി, നൂറുദ്ദീൻ ഫൈസി, അംജദ് ഖാൻ റശീദി, നുഹുമാൻ കുമാരനെല്ലൂർ, യൂസുഫ് ഫൈസി, നിസാം അസ്‌ലമി കാളികാവ് സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com