LOCAL NEWSMUKKAMNewsPUTHUPPADY

മുക്കം ഫയർ സ്റ്റേഷൻ പഠനയാത്ര ശ്രദ്ധേയമായി

കൈതപ്പൊയിൽ:എം ഇ എസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ കൈതപ്പൊയിൽ മോണ്ടിസോറി വിദ്യാർത്ഥികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായി മുക്കം ഫയർ സ്റ്റേഷൻ സന്ദർശിച്ചു. ഫയർ സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അടിയന്തിര ഘട്ടങ്ങളിൽ ആവശ്യമായി വരുന്ന രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും , ഓരോ ഉപകരണങ്ങളും , രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കേണ്ട രീതികൾ എന്നിവ നേരിട്ട് പ്രവർത്തിപ്പിച്ച് ഫയർ സ്റ്റേഷൻ മേധാവി കുട്ടികൾക്ക് കാണിച്ചു കൊടുത്തു . എല്ലാം കുട്ടികൾ അടുത്തറിഞ്ഞപ്പോൾ അതവർക്ക് കൗതുകവും പുതുമയുള്ള അനുഭവമായിരുന്നു.

മുക്കം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ശ്രീ ശംസുദ്ദീൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മുരളി എന്നിവരുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മനോജ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജലീൽ, ജയേഷ്, സനീഷ്, ഫാസിൽ അലി തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com