LOCAL NEWSNews

പുള്ളാവൂരിലെ കട്ടൗട്ടുകള്‍:കൊടുവള്ളി മുനിസിപ്പാലിറ്റിയോട് നടപടിയെടുക്കാന്‍ ജില്ല കലക്ടർ

കൊടുവള്ളി:പുള്ളാവൂരിലെ കട്ടൗട്ടുകൾക്കെതിരെ നടപടിയെടുക്കാൻ കൊടുവളളി മുനിസിപ്പാലിറ്റി യോട് നടപടിയെടുക്കാൻ ജില്ല കലക്ടർ.ഫിഫ ലോകകപ്പ് ആവേശത്തില്‍ ഫുട്ബാള്‍ ആരാധകര്‍ കോഴിക്കോട് പുള്ളാവൂരിലെ പുഴയില്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ച സംഭവത്തിലാണ് നടപടിയെടുക്കാന്‍ ജില്ല കലക്ടറുടെ നിര്‍ദേശംകൊടുവള്ളി നഗരസഭക്കാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. പരാതിയില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിച്ച്‌ അക്കാര്യം പരാതിക്കാരനെ അറിയിക്കണമെന്നും റിപ്പോര്‍ട്ട് അയക്കണമെന്നുമാണ് നിര്‍ദേശം. അനധികൃതമായി പുഴ കൈയേറുകയും നിര്‍മാണം നടത്തുകയും കട്ടൗട്ട് സ്ഥാപിക്കുകയും ചെയ്തെന്നും കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയിലാണ് നടപടി.പുള്ളാവൂര്‍ പുഴയില്‍ ഫുട്ബാള്‍ ആരാധകര്‍ സ്ഥാപിച്ച ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരുടെ കട്ടൗട്ടുകളുടെ ചിത്രം ലോക ശ്രദ്ധ നേടുകയും അന്തര്‍ദേശീയ ഫുട്ബാള്‍ ഫെഡറേഷന്‍ (ഫിഫ) അടക്കം ഇത് പങ്കുവെക്കുകയും കേരളത്തിലെ ഫുട്ബാള്‍ ആവേശം അന്തര്‍ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. ട്വിറ്റര്‍ വഴിയാണ് ‘ഫിഫ ലോകകപ്പ് ജ്വരത്തില്‍ കേരളം’ എന്ന കുറിപ്പോടെ ചിത്രം പങ്കുവെച്ചത്.പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുംവിധം നിയമം ലംഘിച്ച്‌ സ്ഥാപിച്ച കട്ടൗട്ടുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ശ്രീജിത് പെരുമന ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഓണ്‍ലൈനില്‍ പരാതി നല്‍കിയതോടെ കട്ടൗട്ടുകള്‍ മാറ്റാന്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഫാന്‍സിന് നിര്‍ദേശം നല്‍കിയിരുന്നു.

ഇതിനെതിരെ പി.ടി.എ റഹീം എം.എല്‍.എഅടക്കം രംഗത്തുവന്നു. കട്ടൗട്ടുകള്‍ എടുത്തുമാറ്റണമെന്ന വാദത്തില്‍ കഴമ്ബില്ലെന്ന് ഫേസ്ബുക്കില്‍ കുറിച്ച അദ്ദേഹം, ചീപ് പബ്ലിസിറ്റിക്കുവേണ്ടി ചിലയാളുകള്‍ ഉയര്‍ത്തുന്ന വാദത്തിന് ഒരടിസ്ഥാനവുമില്ലെന്നും മെസ്സിക്കും നെയ്മര്‍ക്കും ഫുട്ബാള്‍ ആരാധകരുടെ ആഹ്ലാദത്തിനുമൊപ്പമാണെന്നും പ്രതികരിച്ചിരുന്നു.അതിനിടെ, കട്ടൗട്ടുകള്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായി ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ഗഫൂര്‍ രംഗത്തെത്തി. ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. കട്ടൗട്ടുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കട്ടൗട്ടുകള്‍ മാറ്റില്ലെന്ന നിലപാടിലായിരുന്നു ആരാധകര്‍പുള്ളാവൂരിലെ പുഴ തങ്ങളുടെ പരിധിയിലാണെന്ന് വാദിച്ച്‌ കൊടുവള്ളി നഗരസഭ ചെയര്‍മാനും രംഗത്തെത്തിയിരുന്നു. ഫുട്ബാള്‍ ആരാധകര്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ സംബന്ധിച്ച്‌ ഒരു പരാതിയും നഗരസഭക്ക് ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാലും ഫുട്ബാള്‍ ആരാധകര്‍ക്ക് അനുകൂലമായേ നഗരസഭ നില്‍ക്കൂവെന്നും നിയമപ്രശ്നം ഉയര്‍ന്നാല്‍ അപ്പോള്‍ അലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com