News

കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂളിൽ ചെസ്സ് പരിശീലനകളരി ആരംഭിച്ചു

കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂൾ കല്ലുരുട്ടി യിൽ ചെസ്സ് പരിശീലനകളരി ആരംഭിച്ചു.മുക്കം മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മാസ്റ്റർ ചെസ്സ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ സജി ലൂക്കോസ് യോഗത്തിന് സ്വാഗതം ആശംസിക്കുകയും പരിപാടിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. വിദ്യാർത്ഥികളിൽ ബുദ്ധിശക്തി, ഏകാഗ്രത, അപഗ്രഥന ശേഷി , തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കഴിവ് തുടങ്ങിയവ വർദ്ധിപ്പിക്കുന്നതിന് ചെസ്സ് പരിശീലനം സഹായിക്കുന്നു. സ്മാർട്ട്ഫോണുകളുടെ ദുരുപയോഗം പോലുള്ള ദുശ്ശീലങ്ങളിൽ നിന്നുള്ള മോചനവും ചെസ്സ് പരിശീലനം ലക്ഷ്യം വയ്ക്കുന്നു.സീനിയർ അസിസ്റ്റന്റ് പൗളി അഗസ്റ്റ്യൻ യോഗത്തിന് അധ്യക്ഷത വഹിച്ചു.മുഖ്യ ചെസ് പരിശീലകനും കല്ലുരുട്ടി യുവശക്തി പബ്ളിക് ലൈബ്രറി സെക്രട്ടറിയുമായ അഭിജിത് മുരളിയെ ചെസ്സ് കളിയെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും വിശദീകരിച്ചു.

സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ചെസ് പരിശീലനം നൽകാൻ തീരുമാനിച്ചു. എം പി ടി എ ചെയർപേഴ്സൺ ഹണീജസ്കൂൾ ലീഡർമുഹമ്മദ് റാസിഅധ്യാപകരായ നിമ്മി കുര്യൻ, ടിൽ ജി. പി .തോമസ്, സിജി .ഇ.കെ, സജ്ന. സജി.വി.സി. എന്നിവർ പ്രസംഗിച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com