
തിരുവമ്പാടി :തിരുവനന്തപുരം കോവളത്ത് വെച്ച് നടന്ന 10 കിലോമീറ്റർ മാരത്തോൺ തിരുവമ്പാടി സ്വദേശിക്ക് വീണ്ടും ഒന്നാം സ്ഥാനം. തിരുവമ്പാടി കറ്റിയാട് താമസിക്കുന്ന റിട്ടയേർട് സൈനിക ഉദ്യോഗസ്ഥൻ കിഴക്കേവീട്ടിൽ മാത്യു തോമസിന്റെയും – മേരി മാത്യുവിന്റെയും മകളാണ് ഫെമിൻ ട്രീസക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ദുബായിൽ മറൈൻ എഞ്ചിനീയർ ആയി ജോലി ചെയ്തു വരുന്നു. വൈകുന്നേരങ്ങളിൽ ജോലിക്ക് ശേഷമുള്ള സമയങ്ങളാണ് ഫെമിൻ പരീശീലനത്തിന് വേണ്ടി കണ്ടെത്തുന്നത്
ഭർത്താവ് ജൈമോനും സിവിൽ എഞ്ചിനീയർ ആണ്. ഡെറാഡൂണിൽ വെച്ചു ഈ വർഷം നടന്ന മരത്തോണിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. പത്താം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന രണ്ടു പെൺകുട്ടികളുടെ മാതാവാണ് ഫെമിൻ.



