
മുക്കം: കല്ലുരുട്ടിയിൽ വെട്ടുകല്ലുമായി വന്ന ടിപ്പർ ലോറി മറിഞ്ഞ് വീടിന്റെ ചുറ്റുമതിലും ഗേറ്റും മുറ്റത്ത് നിർത്തിയിട്ട ബൈക്കും തകർന്നു. കടായിക്കൽ അബ്ദുറഹ്മാന്റെ വീടിന്റെ ചുറ്റുമതിലും ബൈക്കുമാണ് തകർന്നത്.
കല്ലുരുട്ടി പുത്തൻമഠത്തിൽ കോളനിയിലേക്കുള്ള റോഡിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.അപകടത്തിൽ ആർക്കും പരിക്കില്ല. അപകടസമയത്ത് വീട്ടുകാർ വീടിനകത്തായിരുന്നതിനാൽ വൻദുരന്തം ഒഴിവായി.
നഗരസഭാ ചെയർമാൻ പി.ടി. ബാബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ ഇ. സത്യനാരായണൻ, ഡിവിഷൻ കൗൺസിലർ വേണു കല്ലുരുട്ടി, ഓവർസിയർ നിൽമ എന്നിവർ അപകടസ്ഥലം സന്ദർശിച്ചു. നാട്ടുകാരുടെ പരാതി വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു



