LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

വിൻസെന്റ് ഡി പോൾ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉത്തമ മാതൃക.ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.

തിരുവമ്പാടി: നമ്മുടെ സമൂഹത്തിൽ പലവിധ അവശതകൾ അനുഭവിക്കുന്ന പാവപ്പെട്ട സഹോദരങ്ങൾക്ക് പ്രതിഫലേഛയില്ലാതെ സഹായം ചെയ്തുവരുന്ന സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉത്തമ മാതൃകയാണെന്ന് താമരശ്ശരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.ആഗോള ജീവകാരുണ്യ സംഘടനയായ സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി താമരശ്ശേരി സെൻട്രൽ കൗൺസിൽ തിരുവമ്പാടി ഹോളി ഫാമിലി കോൺഫറൻസിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്നേഹസ്പർശം ഡ്രസ്സ് ബാങ്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് സ്നേഹസ്പർശം ഡ്രസ്സ് ബാങ്ക് എന്ന പുതിയ സംരഭം ആരംഭിച്ചത്.പുതിയ വസ്ത്രങ്ങളും ഉപയോഗ യോഗ്യമായ പഴയ വസ്ത്രങ്ങളും ഈ ഡ്രസ്സ് ബാങ്കിൽ ശേഖരിക്കും. മുതിർന്നവർക്കും കുട്ടികൾക്കു മുള്ള വസ്ത്രങ്ങൾ എല്ലാവിഭാഗം ജനങ്ങൾക്കും സൗജന്യമായി തിരഞ്ഞെടുക്കാവുന്നതാണ്. തിരുവമ്പാടിയിൽ സ്നേഹാലയം എന്ന സ്ഥാപനത്തിലാണ് സ്നേഹസ്പർശം ഡ്രസ്സ് ബാങ്ക് പ്രവർത്തിക്കുന്നത്. ചൊവ്വ, ശനി ദിവസങ്ങളിൽ പകൽ 10 മണി മുതൽ 5 മണിവരെയാണ് പ്രവർത്തന സമയം. വ്യക്തികൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വസ്ത്രങ്ങൾ സംഭാവന ചെയ്യാവുന്നതാണ്.താമരശ്ശരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ സ്നേഹസ്പർശം ഡ്രസ്സ് ബാങ്കിന്റെ വെഞ്ചരിപ്പ് കർമ്മവും ഉദ്ഘാടനവും നിർവ്വഹിച്ചു.ആത്മീയ ഉപദേഷ്ടാവും തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന വികാരിയുമായ ഫാദർ തോമസ് നാഗപറമ്പിൽ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. സി കെ കാസിം എം എൽ എ മുഖ്യപ്രഭാഷണം നടത്തി. വിൻസെന്റ് ഡി പോൾ സൊസൈറ്റി താമരശ്ശേരി സി സി പ്രസിഡന്റ് ഐസക്ക് പാറക്കുളങ്ങര വിൻസെൻഷ്യൻ സന്ദേശം നൽകി. ഹോളി ഫാമിലി കോൺഫറൻസ് പ്രസിഡന്റ് മത്തായി പുളിയിലക്കാട്ട് സ്വാഗതപ്രസംഗം നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ,പഞ്ചായത്തംഗങ്ങളായ മറിയാമ്മ ബാബു, ബോസ് ജേക്കബ്ബ്, സ്നേഹാലയം കൺവീനർ തോമസ് കൊച്ചുപ്ലാക്കൽ, ലിസ ഹോസ്പിറ്റൽ എം ഡി ഡോ.പി എം മത്തായി, മാർക്കറ്റിങ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിൽ, വിൻസെന്റ് ഡി പോൾ സൊസൈറ്റി തിരുവമ്പാടി ഏരിയ കൗൺസിൽ പ്രസിഡന്റ് റോയി പുളിയിലക്കാട്ട്, ഹോളി ഫാമിലി കോൺഫറൻസ് വൈസ് പ്രസിഡന്റ് ജോർജ് മുണ്ടാട്ട്, യൂത്ത് കോൺഫറൻസ് വനിതാവിഭാഗം പ്രസിഡന്റ് അൽവിന ജെയിംസ് എന്നിവർ പ്രസംഗിച്ചു.കോൺഫറൻസ് സെക്രട്ടറി തങ്കച്ചൻ മുട്ടത്ത് , ട്രഷറർ പി സി ജോസ് , വിവിധ കമ്മിറ്റിഭാരവാഹികളായ ജോസഫ് മുട്ടത്ത് , ബിജി മണ്ഡപത്തിൽ, അലക്സ് കുബ്ലാട്ടുകുന്നേൽ,മാനുവൽ മുല്ലക്കൽ , കെ സി ജോസഫ് , ബെന്നി കാരിക്കാട്ടിൽ, ചാക്കോ തൊട്ടിക്കൽ , ബോബൻ മുരിങ്ങയിൽ , സ്കറിയ തൂങ്കുഴിയിൽ, സിബി കുര്യാക്കോസ്, സാലസ് മാത്യു എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.ഏരിയ കൗൺസിൽ കോൺഫറൻസ് അംഗങ്ങൾ, സാമൂഹ്യ സാംസ്കാരിക സംഘടനാപ്രതിനിധികൾ, സ്ഥാപന മേധാവികൾ, പൊതുപ്രവർത്തകർ മുതലായവരും സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com