LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ നിർമാണത്തിന് വീണ്ടും ജീവൻവെക്കുന്നു; യാർഡ് നിർമാണം ആരംഭിച്ചു

തിരുവമ്പാടി: തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയുടെ നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു. അവസാനഘട്ട പ്രവൃത്തികളിലൊന്നായ യാർഡിന്റെ നിർമാണമാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. യാർഡിലെ ഷെഡ്ഡിനായുള്ള മേൽക്കൂരയുടെ പണികളാണ് നിലവിൽ പുരോഗമിക്കുന്നത്.റോഡിനും യാർഡിനുമായി സി.കെ. കാസിം എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.98 കോടി രൂപ അനുവദിച്ചതോടെയാണ് ഫണ്ടിന്റെ അഭാവംമൂലം മുടങ്ങിക്കിടന്ന പ്രവൃത്തികൾക്ക് വീണ്ടും വേഗംവെച്ചത്. മഴക്കാലം തുടങ്ങുന്നതിന് മുൻപ്, ആറുമാസത്തിനുള്ളിൽ പദ്ധതി പൂർണമായും യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സി.കെ. കാസിം എം.എൽ.എ. അറിയിച്ചു.പ്രവർത്തനങ്ങൾ കറ്റ്യാടിലേക്ക് മാറും തിരുവമ്പാടി അങ്ങാടിയിൽനിന്ന് ഒരു കിലോമീറ്റർ അകലെ കറ്റ്യാടാണ് പുതിയ സബ് ഡിപ്പോയും ബസ് സ്റ്റേഷനും ഒരുങ്ങുന്നത്. ഇവിടുത്തെ ബഹുനിലക്കെട്ടിടത്തിന്റെ നിർമാണം കഴിഞ്ഞവർഷംതന്നെ പൂർത്തിയായിരുന്നുവെങ്കിലും അനുബന്ധ പ്രവൃത്തികൾ സ്തംഭനാവസ്ഥയിലായിരുന്നു.നിലവിൽ തിരുവമ്പാടി അങ്ങാടിയിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിനോട് ചേർന്നാണ് കെ.എസ്.ആർ.ടി.സി. ഓപ്പറേറ്റിങ് സെന്റർ, ഗാരേജ്, സ്റ്റേഷൻ ഓഫീസ് എന്നിവ പ്രവർത്തിക്കുന്നത്. സബ് ഡിപ്പോ യാഥാർഥ്യമാകുന്നതോടെ ഇവയെല്ലാം കറ്റിയാടിലേക്ക് മാറും. തുടർന്ന് ഒരു സ്റ്റേഷൻ ഓഫീസ് മാത്രമാകും നിലവിലെ ബസ് സ്റ്റാൻഡിനോട് ചേർന്ന് പ്രവർത്തിക്കുക.കരാർ കാലാവധി പിന്നിട്ട് ഒരു വർഷം 2024 മേയിലാണ് 2.79 കോടി രൂപ വകയിരുത്തി സബ് ഡിപ്പോയുടെ നിർമാണം ആരംഭിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണക്കരാർ ഏറ്റെടുത്തിരുന്നത്. ഒന്നര വർഷംകൊണ്ട് പൂർത്തിയാക്കണമെന്നായിരുന്നു കരാറെങ്കിലും നിശ്ചിത കാലാവധി കഴിഞ്ഞ് ഒരുവർഷം പിന്നിടുമ്പോഴാണ് നിർമാണം വീണ്ടും സജീവമാകുന്നത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com