KOODARANCHILOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

കല്ലുരുട്ടിയിലെ കുരുന്നുകൾക്ക് താങ്ങായി കൂമ്പാറയിലെ ഓട്ടോ ഡ്രൈവർമാർ; ഒരു ദിവസത്തെ വരുമാനം ചികിത്സാനിധിയിലേക്ക്.

കൂമ്പാറ: SMA (സ്പൈനൽ മസ്കുലാർ അട്രോഫി) രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കല്ലുരുട്ടിയിലെ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് കൂമ്പാറയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ. കുരുന്നുകളുടെ ചികിത്സാനിധി സമാഹരണത്തിനായി തങ്ങളുടെ ഒരു ദിവസത്തെ മുഴുവൻ വരുമാനവും നൽകാൻ ഇവിടുത്തെ ഡ്രൈവർമാർ ഒറ്റക്കെട്ടായി തീരുമാനിച്ചു.

വെള്ളിയാഴ്ചയാണ്  ഓട്ടോ തൊഴിലാളികൾ ഈ ജീവകാരുണ്യ ദൗത്യം ഏറ്റെടുക്കുന്നത്. നാട്ടിൽ എന്ത് പ്രതിസന്ധിയുണ്ടായാലും അപകടങ്ങൾ സംഭവിച്ചാലും ഓടിയെത്തുന്ന ഡ്രൈവർമാർ, ഈ കുരുന്നുകളുടെ പുഞ്ചിരി തിരികെ കൊണ്ടുവരാൻ വീണ്ടും മുന്നിട്ടിറങ്ങുകയാണ്.

കല്ലുരുട്ടിയിലെ കുരുന്നുകളുടെ ചികിത്സയ്ക്കായി  50 കോടി രൂപയാണ് വേണ്ടിവരുന്നത്. ഈ സാഹചര്യത്തിൽ തങ്ങളാൽ കഴിയുന്ന സഹായം നൽകാൻ എല്ലാവരും മുന്നോട്ടുവരണമെന്ന് ഓട്ടോ തൊഴിലാളികൾ അഭ്യർത്ഥിച്ചു.

വെള്ളിയാഴ്ച കൂമ്പാറയിൽ യാത്ര ചെയ്യുന്നവരും പ്രദേശവാസികളും ഈ സംരംഭത്തോട് പൂർണ്ണമായി സഹകരിക്കണമെന്നും, ‘കൂടെയുണ്ട് കേരളം’ എന്ന മുദ്രാവാക്യം വഹിച്ച് നടത്തുന്ന ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്നും തൊഴിലാളി കൂട്ടായ്മ ജനങ്ങളോട് അഭ്യർത്ഥിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com