LOCAL NEWSNewsTHIRUVAMBADYUncategorizedതിരുവമ്പാടി മണ്ഡല വാർത്തകൾ,

മൂന്ന് കുരുന്നുകൾക്ക് താങ്ങായി ശാന്തി കുടുംബം; 3,39,355 രൂപ കൈമാറി.

തിരുവമ്പാടി : എസ്.എം.എ. ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ശാന്തി ഹോസ്പിറ്റലിലെ ജീവനക്കാർ സമാഹരിച്ച 3,39,355 രൂപ ചികിത്സാ സഹായനിധിയിലേക്ക് കൈമാറി. ജീവനക്കാരുടെ കൂട്ടായ്മയ്ക്കു പുറമെ ശാന്തി സിനർജി വളന്റിയർമാർ സംഘടിപ്പിച്ച ‘ഒരു പെട്ടി മുന്തിരി ചലഞ്ചി’ലൂടെയും തുക സമാഹരിച്ചു.ചികിത്സാ സഹായ സമിതി ചെയർപേഴ്സണും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സൗദ ടീച്ചർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ ചികിത്സാ സഹായ കമ്മിറ്റി കൺവീനർ ഹനീഫ, ശാന്തി ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.കെ. മുഹമ്മദ്, ജനറൽ മാനേജർ എം.കെ. മുബാറക്, ഡെപ്യൂട്ടി ജനറൽ മാനേജർ അബ്ദുൽ ഗഫൂർ, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. ഫവാസ്, ശാന്തി സിനർജി പ്രസിഡന്റ് ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com