LOCAL NEWSNewsTHIRUVAMBADYതിരുവമ്പാടി മണ്ഡല വാർത്തകൾ,

ചായ കുടിച്ച് മൂന്ന് ജീവനുകൾക്ക് പ്രതീക്ഷയേകാം: തിരുവമ്പാടിയിൽ കാരുണ്യ സംരംഭം നാളെ നടക്കും.

തിരുവമ്പാടി: കല്ലുരുട്ടിയിലെ SMA രോഗം ബാധിച്ച പിഞ്ചുകുഞ്ഞുങ്ങളായ മൂന്ന് ജീവനുകൾക്ക് കൈത്താങ്ങാകുന്നതിനായി തിരുവമ്പാടി ടൗൺ ക്ലബ്ബും ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയും സംയുക്തമായി കാരുണ്യ പ്രവർത്തനത്തിന് വേദിയൊരുക്കുന്നു. “ചായ കുടിച്ച് 3 ജീവനുകൾക്ക് പ്രതീക്ഷയേകൂ” എന്ന സന്ദേശവുമായി  കാരുണ്യ സംരംഭം നാളെ നടക്കും.

“ഒരു കപ്പ് ചായ… ഒരു വലിയ സഹായം…” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പരിപാടി നവംബർ 7 ശനിയാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ തിരുവമ്പാടി ബസ് സ്റ്റാൻഡിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടക്കുന്ന ഈ ഉദ്യമത്തിലേക്ക് ഏവരുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി ടൗൺ ക്ലബ്ബ് തിരുവമ്പാടി ഭാരവാഹികളും ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയും അഭ്യർത്ഥിച്ചു. ദുരിതമനുഭവിക്കുന്ന മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ഈ വലിയ ചുവടുവെപ്പിൽ നാടൊകെ ഒത്തൊരുമിച്ച് പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com