MUKKAM

പി.ടി എ ജനറൽ ബോഡിയും എൽ എസ് എസ് പ്രതിഭയെ ആദരിക്കലും നടന്നു

മുക്കം:
താഴക്കോട് ഗവ: എൽ.പി സ്കൂളിൽ പി.ടി.എ ജനറൽ ബോഡിയും എൽ.എസ് എസ് പ്രതിഭയെ ആദരിക്കലും ബഷീർ ദിനപ്പതിപ്പ് പ്രകാശനവും നടത്തി.

രക്ഷിതാക്കൾക്കായി “How to be a Better parent ” എന്ന വിഷയത്തിൽ കുന്ദമംഗലം ബി.പി സി. പി വി മുഹമ്മദ് റാഫിയുടെ ഉദ്ബോധന ക്ലാസും നടത്തി.

പുതിയ വർഷത്തെ പി ടി.എ പ്രസിഡണ്ടായി പി.അബ്ദുൾ റഹിമാനും വൈസ് പ്രസിഡണ്ടായി വിമല ചന്ദ്രനും എം.പി.ടി.എ പ്രസിഡണ്ടായി ഷമീമ പി.കെ യും എസ് എം സി ചെയർമാനായി അബ്ദുൾ റഷീദ് ഇ.പിയും തെരഞ്ഞെടുക്കപ്പെട്ടു.
എൽ.എസ്. എസ് വിജയിയായ മെഹറ ഫാത്തിമയേയും മുക്കം ഉപജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദി വായനമാസാചരണത്തോടനുബന്ധിച്ച് നടത്തിയ കവിതാരചനമത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ സജഫാത്തിമയേയുംആദരിച്ചു.

എൻ്റെ കേരളം ഒന്നഴക് ടീമംഗങ്ങളായ അയാൻ പി.പി അയാസ് പി.പി
അഫ്ര ഖദീജ പി
മുഹമ്മദ് റസാൻ ഒ
വിഹാൻ വിപിൻ ചന്ദ്രൻ എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും
അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റ്  വിജയികളായ ദാലിയ നിസ്റിൻ എം.എ.പി ,
സനൂബിയ,
മിസ് രിയ സി.ടി എന്നിവർക്കുള്ള സമ്മാനദാനവും കുന്ദമംഗലം ബി.പി സി. ശ്രീ മുഹമ്മദ് റാഫി നിർവഹിച്ചു.

കുട്ടികൾ തയ്യാറാക്കിയ
ബഷീർദിനപ്പതിപ്പ് പ്രകാശനവും നടന്നു.
പി.ടി.എ പ്രസിഡണ്ട് പി അബ്ദുൾ റഹിമാൻ്റെ അധ്യക്ഷതയിൽ ചേർന്ന
യോഗത്തിൽ ഹെഡ്മാസ്റ്റർ അബ്ദുൾ മജീദ് കെ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് മീന ജോസഫ് നന്ദിയും പറഞ്ഞു.
സലോമി പി.പി
മുന ആർ.കെ
അമീന ടി.കെ
സുമ റിനൂപ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com