
കൊടിയത്തൂർ: ചുള്ളിക്കാപറമ്പ് ടൗൺ യൂത്ത് ലീഗ് സംഘടിപ്പിച്ച രണ്ടാമത് ഫിറോസ് സ്‌മൃതി ഫ്ളഡ് ലിറ്റ് ഫുഡ്ബോൾ ടൂർണമെന്റ് ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ കൊടിയത്തൂർ ഗ്രാമ
പഞ്ചായത്ത് പ്രസിഡണ്ട് വി ഷംലൂലത്ത് ഉദ്‌ഘാടനം ചെയ്തു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ശരീഫ് അക്കരപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
ഏബിൾ ഇന്റർനാഷണൽ ഗ്രൂപ്പും അബുദാബി ആസ്ഥാനമായ എ.എഫ് ഇന്റെർ നാഷണലും സ്പോൺസർ ചെയ്യുന്ന ടൂർണമെന്റിലെ വിജയികൾക്ക് ഖത്തർ കെ.എം.സി.സി തിരുവമ്പാടി മണ്ഡലം കമ്മിറ്റി നൽകുന്ന പ്രൈസ് മണിയും ചാലിൽ മമ്മദ് മാസ്റ്റർ മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും.
രണ്ടാം സ്ഥാനക്കാർക്ക് യു.എ.ഇ, കെ.എം.സി.സി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി നൽകുന്ന പ്രൈസ് മണിയും ഹമീദ് മാൻ മെമ്മോറിയൽ ട്രോഫിയും സമ്മാനിക്കും. ഉദ്‌ഘാടന ചടങ്ങിൽ മജീദ് പുതുക്കുടി, വി.പി.എ ജലീൽ, ബഷീർ പി.കെ, അനീസ് കലങ്ങോട്ട്, നൗഷാദ് പാറപ്പുറത്ത്, എസ്.എ നാസർ, കുഞ്ഞോയി പാറക്കൽ, ടി.പി മൻസൂർ ഷാജു റഹ്‌മാൻ കെ.പി, സി.കെ റസാക്ക്, കെ.വി സലാം മാസ്റ്റർ,
കെ.എച്ച് മുഹമ്മദ്, കെ.സി റഷീദ്, നവാസ് വി.കെ, ശരീഫ് ടി.പി, സി.വി.എ കുട്ടി, അനസ് യു, ജമാലുദ്ധീൻ മുള്ളാശ്ശേരി, ബഷീർ കണ്ടങ്ങൽ, ഹമീദ് ടി.ടി, സാബിത്ത് കെ, ശരീഫ് വൈത്തല, അനസ് യു സംബന്ധിച്ചു.
ടൂർണമെന്റ് ഡയറക്ടർ ഷാബുസ് അഹമ്മദ് സ്വാഗതവും അസീസ് കെ.ടി നന്ദിയും പറഞ്ഞു. വൻ ജനാവലി പങ്കെടുത്ത ഉദ്‌ഘാടന മത്സരത്തിൽ ചാലഞ്ചേഴ്‌സ് ചെറുവാടിയും രണ്ടാം ദിനം ടൗൺ ടീം കൊടിയത്തൂരും വിജയിച്ചു. ഇന്ന് റഷീദ വെഡിങ് സെന്റർ എടവണ്ണപ്പാറയും സിൻസിയർ യുണൈറ്റഡ് എരഞ്ഞിമാവും തമ്മിൽ മത്സരിക്കും.



