
നഴ്‌സിങ് അസിസ്റ്റന്റ് നിയമനം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നഴ്‌സിങ് അസിസ്റ്റന്റിനെ 179 ദിവസത്തേക്ക് താത്ക്കാലികമായി നിയമിക്കുന്നു. യോഗ്യത: നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ നിന്നോ അസാപ് കേരളയില്‍ നിന്നോ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ് പൂര്‍ത്തിയാക്കിരിക്കണം. പ്രായപരിധി 18 നും 36 നും ഇടയില്‍. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 27 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്.ഡി.എസ് ഓഫീസില്‍ എത്തിച്ചേരണം.
‘പി.എഫ്. നിങ്ങൾക്കരികിൽ’ വേദി മലാപ്പറമ്പിലേക്ക് മാറ്റി
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ.) ‘നിധി ആപ്കെ നികട്’- അഥവാ‘പി.എഫ്. നിങ്ങൾക്കരികിൽ’ എന്ന പേരിൽ, നടത്തുന്ന ജില്ലാതല ബോധവൽക്കരണ ക്യാമ്പും സമ്പർക്ക പരിപാടിയും ജനുവരി 27ന് രാവിലെ 9 മണിക്ക് കോഴിക്കോട് മലാപ്പറമ്പുള്ള വേദവ്യാസ വിദ്യാലയത്തിന്റെ കോൺഫറൻസ് ഹാളിൽ നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ള പി.എഫ്. അംഗങ്ങൾ, തൊഴിലുടമകൾ, പെൻഷൻകാർ https://epfokkdnan.wixsite.com/epfokkdnan എന്ന സൈറ്റ് സന്ദർശിക്കുകയോ ro.kozhikode@epfindia.gov.in എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യുകയോ വേണം. പ്രവേശനം രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തിൽ ആയിരിക്കുമെന്ന് റീജിയണൽ പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ-I അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 -2367568.
റാങ്ക് പട്ടിക റദ്ദ് ചെയ്തു വിവിധ കമ്പനി/ ബോർഡ്/ കോർപ്പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയുടെ (കാറ്റഗറി നമ്പർ 113 /2017) തെരഞ്ഞെടുപ്പിനായി 14.01.2020 ന് നിലവിൽ വന്ന 12/2022 /ER IV B റാങ്ക് പട്ടികയിൽ നിന്നും 17.12.2022 തിയ്യതി നടത്തിയ അവസാന നിയമന ശിപാർശയോടെ റാങ്ക് പട്ടികയുടെ മുഖ്യ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർത്ഥികളെയും നിയമന ശുപാർശ ചെയ്തു കഴിഞ്ഞതിനാൽ റാങ്ക് പട്ടിക18.12.2022ന് റദ്ദ് ചെയ്തതായി പിഎസ്‌സി മേഖലാ ഓഫീസർ അറിയിച്ചു.
അറിയിപ്പ് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നിലവിലുള്ളതും, 2022 ഡിസംബര്‍ 31-ന് കാലാവധി അവസാനിച്ചതുമായ മത്സ്യബന്ധനം, കാര്‍ഷികാവശ്യം എന്നിവയ്ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റുകള്‍, മറ്റ് മണ്ണെണ്ണ പെര്‍മിറ്റുകള്‍ എന്നിവ പുതുക്കുന്നതിനായി റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, പഴയ പെര്‍മിറ്റ്, പെര്‍മിറ്റ് പുതുക്കുന്നതിനുള്ള ഫീസ് (കാര്‍ഷിക പെര്‍മിറ്റ് 53 രൂപ, മത്സ്യബന്ധന പെര്‍മിറ്റ് 105 രൂപ) എന്നിവ സഹിതം താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കണമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു സംസ്ഥാനത്തെ ഒ.ബി.സി, ഇ.ബി.സി സമുദായങ്ങളില്‍പ്പെട്ട സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ 2022-23 വര്‍ഷം മെറിറ്റ്/ റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ/ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിഎം-വൈ.എ.എസ്.എ.എസ്.വി.ഐ- ഒ.ബി.സി, ഇ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന വെബ്‌പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2,50,000 രൂപയിൽ അധികരിക്കാന്‍ പാടില്ല. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 15. വിശദവിവരങ്ങള്‍ക്ക്: www.bcdd.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0495 2377786, ഇ-മെയില്‍: bcddcalicut@gmail.com.
വളണ്ടിയറായി പ്രവർത്തിക്കാൻ അവസരം കോഴിക്കോട് ജില്ലയിൽ സ്ഥിര താമസക്കാരായ വിമുക്തഭടന്മാർക്ക് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ‘നശ മുക്ത് ഭാരത് അഭിയാൻ’ പദ്ധതിയുടെ ഭാഗമായി മദ്യത്തിനും മയക്കുമരുന്നിനും എതിരെ വളണ്ടിയറായി പ്രവർത്തിക്കാൻ (ഹോണറെറിയം/ഫീസ് ലഭിക്കുന്നതല്ല) അവസരം ലഭിക്കുന്നു. താല്പര്യമുള്ള വിമുക്തഭടന്മാർക്ക് അവരുടെ പേര്,റാങ്ക് നമ്പർ, അഡ്രസ്, മൊബൈൽ നമ്പർ സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ പേര് നൽകാം. വിവരങ്ങൾ kkdzswo@gmail.com എന്ന മെയിലിലേക്കും അയയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0495-2771881
ശുചിത്വമിഷൻ ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കുന്നതിന് ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 4 മുതൽ 6 വരെ എറണാകുളത്ത് സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജിയുടെ (ജിഇഎക്സ് കേരള 23) ഭാഗമായി കോളജ് വിദ്യാർത്ഥികൾക്കായി ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. മാലിന്യ പരിപാലന മേഖലയിലെ പ്രശനപരിഹാരത്തിനുള്ള മികച്ച ആശയങ്ങൾ ഫെബ്രുവരി അഞ്ചാം തിയ്യതി ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിക്കാൻ അവസരം നൽകും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക് ക്യാഷ് അവാർഡുകളും നൽകുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ആശയങ്ങളിലെ പുതുമയും ആഴവും, സാധ്യതകൾ, പ്രായോഗികത, വാണിജ്യ മൂല്യം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വിദഗ്ധരുടെ പാനലായിരിക്കും വിധി നിർണ്ണയിക്കുന്നത്. ഹാക്കത്തോണിൽ പങ്കെടുക്കാൻ അപേക്ഷിക്കേണ്ട അവസാന തിയ്യതി ജനുവരി 27. രജിസ്ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.suchitwamission.org സന്ദർശിക്കുക.
ഇന്റർവ്യൂ നടത്തുന്നു കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ മോർച്ചറി അറ്റൻഡർ തസ്തിക ഒഴിവിലേക്ക് 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഇന്റർവ്യൂ നടത്തുന്നു. 60 വയസ്സ് കവിയാത്ത പുരുഷന്മാർക്ക് അപേക്ഷിക്കാം. യോഗ്യത എസ്എസ്എൽസി, മോർച്ചറി അറ്റൻഡറായി ജോലി ചെയ്ത പ്രവർത്തി പരിചയം നിർബന്ധം. പ്രതിഫലം 690 രൂപ പ്രതിദിനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 30ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജ് എച്ച് ഡി എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു.
ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാമിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈറ്റിംഗ് ഡിസൈൻ പ്രോഗ്രാമിന് ഫെബ്രുവരി15 വരെ അപേക്ഷിക്കാം. പത്താം ക്ലാസ്സ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം-33. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: 04712325101, 8281114464 .
അപേക്ഷ ക്ഷണിച്ചു സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ ലഭ്യമാണ്. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപു 33. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി ഫെബ്രുവരി 15. വിശദാംശങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9846033001.
ടെണ്ടർ ക്ഷണിച്ചു വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തുണേരി ബ്ലോക്കിൽ പ്രവർത്തിക്കുന്ന തൂണേരി ശിശു വികസന പദ്ധതി കാര്യാലയത്തിലേക്ക് 2022- 23 വർഷത്തെ അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. 194 അങ്കണവാടികൾക്കാണ് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യേണ്ടത്. കണ്ടിജൻസിയിൽ ഉൾപ്പെട്ട സാധനങ്ങളുടെ വിശദാംശങ്ങൾ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്. ഫെബ്രുവരി 9 ഒരു മണി വരെ ടെണ്ടർ സ്വീകരിക്കും. അന്നേദിവസം ഉച്ചക്ക് മൂന്ന് മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 0496:2555225, 9633606296
എൻഡ്യുറൻസ് ടെസ്റ്റ് ജില്ലയിലെ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രൈയിനി), (കാറ്റഗറി നമ്പർ.538/2019) തസ്തികയുടെ എൻഡ്യൂറൻസ് ടെസ്റ്റ് (2.5 കി.മീ ഓട്ടം) ജനുവരി 27,28 തീയതികളിലായി നടത്തും. ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം. അഡ്മിഷൻ ടിക്കറ്റ്, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസ്സൽ എന്നിവയുമായി ഉദ്യോഗാർത്ഥികൾ രാവിലെ 5 മണിക്ക് മുൻപ് പനാത്തുതാഴം- സി.ഡബ്ല്യൂ.ആർ.ഡി.എം റോഡിൽ കാളാണ്ടിത്താഴം ജംഗ്ഷന് സമീപമുളള പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.



