
കോടഞ്ചേരി :വലിയകൊല്ലി ഭാഗങ്ങളിൽ വ്യാപകമായി കൃഷിനാശം വരുത്തിയിരുന്ന കാട്ടുപന്നിയെ, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് എംപാനൽ ഷൂട്ടറായ പുല്ലൂരാംപാറ ഇടക്കര വിൽസൺ വെടിവച്ചു കൊന്നു.കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെമ്പകശ്ശേരിയുടെ നിർദ്ദേശപ്രകാരം ജഡം നിയമാനുസൃതം മറവു ചെയ്തു.



