LOCAL NEWSNews

തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സ്പെഷ്യൽ ഗ്രാമസഭകൾ ഡിസംബർ 13, 14 തിയ്യതികളിൽ

തിരുവമ്പാടി :പതിനാലാം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം വാർഷിക പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സ്പെഷ്യൽ ഗ്രാമസഭകൾ ഡിസംബർ 13, 14 തിയ്യതികളിൽ നടക്കും. ഭിന്നശേഷി ഗ്രാമസഭ 2022 ഡിസംബർ 13 ചൊവ്വ രാവിലെ 11 മണിക്കും വയോജന ഗ്രാമസഭ ഉച്ചക്ക് ശേഷം 2 മണിക്കും നടക്കും. സ്ത്രീകളുടേയും കുട്ടികളുടേയും ഗ്രാമസഭ ഡിസംബർ 14 രാവിലെ 11 നും, പട്ടികജാതി ഗ്രാമസഭ ഡിസംബർ 14 ന് ഉച്ചക്ക് ശേഷം 2 മണിക്കും നടക്കും.തിരുവമ്പാടി ഹാരിസൺ തിയേറ്ററിലാണ് ഗ്രാമസഭ നടക്കുക. പഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെയും , സ്ത്രീകളുടേയും കുട്ടികളുടേയും, വയോജനങ്ങളുടേയും, പട്ടികജാതി ജനവിഭാഗത്തിന്റെയും ക്ഷേമ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്ന ഗ്രാമ സഭയിൽ ഗ്രാമത്തിലെ ബന്ധപെട്ട വിഭാഗങ്ങളാണ് പങ്കെടുക്കേണ്ടത്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com