
ഓമശ്ശേരി: ഓമശ്ശേരിയില്‍ ഫര്‍ണിച്ചര്‍ ഷോപ്പിന് തീപിടിച്ചു. കൂടത്തായി കൂമുള്ളി കണ്ടി ഹുസൈന്‍ കെ കെ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റിനാണ് തീപിടിച്ചത്.
ഒന്നേകാല്‍ ലക്ഷം രൂപയുടെ ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങള്‍ കത്തി നശിച്ചു. മുക്കം അഗ്‌നിശമന നിലയത്തില്‍ നിന്നും അസിസ്റ്റന്‍ സ്‌റ്റേഷന്‍ ഓഫീസര്‍ സി കെ മുരളിധരന്റെ നേതൃത്വത്തിലുള്ള രണ്ട് യൂണിറ്റ് വാഹനം സ്ഥലത്തെത്തി നാട്ടുകാരും സേനയും ചേര്‍ന്ന് തീയണച്ചു



