
കക്കാടംപൊയിൽ: മലയോര ഹൈവേ കക്കാടംപൊയിൽ റോഡ് നിർമിക്കുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ ഹിറ്റാച്ചി, ടിപ്പറിലേക്ക് കയറ്റുന്നതിനിടയിൽ നിയന്ത്രണം വിട്ട് റോഡിന്റെ അടിവശത്തുള്ള വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു.
റോഡിന്റെ സൈഡിൽ ഉണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് തകർത്ത് ടിപ്പർ ആശ കണ്ടില്ലപാറയുടെ വീടിന്റെ മുറ്റത്തേക്കാണ് മറിഞ്ഞത്. ടിപ്പർ ഓടിച്ചിരുന്ന ഡ്രൈവർ അരുൺ കൂടരഞ്ഞിയുടെ കാലിനു പരുക്കേറ്റു. ഹിറ്റാച്ചിയുടെ മുകളിൽ ഉണ്ടായിരുന്ന ഹിറ്റാച്ചി ഡ്രൈവർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു



