KODANECHERYLOCAL NEWSNews

ആരോഗ്യവകുപ്പ് പരിശോധന നടത്തി

കോടഞ്ചേരി : ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുലിക്കയം,ചെമ്പുകടവ് തുഷാരഗിരി എന്നീ പ്രദേശങ്ങളിലെ ഹോട്ടലുകൾ, ബേക്കറികൾ, കൂൾ ബാറുകൾ, മറ്റ് കച്ചവട സ്ഥാപനങ്ങൾ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.

ശുചിത്വം പാലിക്കാത്ത ചെമ്പുകടവ് അങ്ങാടിയിലെ 2 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പുകയില വിരുദ്ധ ബോർഡ് സ്ഥാപിക്കാത്ത സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കുകയും ചെയ്തു. എല്ലാ സ്ഥാപനങ്ങളിലും സാനിറ്ററി സർട്ടിഫിക്കറ്റ്, ഗ്രാമപഞ്ചായത്ത് ലൈസൻസ് മുതലായവ പ്രദർശിപ്പിക്കണമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ തോമസ് മാത്യു അറിയിച്ചു. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ ഷെനില ഫ്രാൻസിസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജേഷ് കുമാർ, ഹെലൻ റാണി, സിജോയ് എന്നിവർ നേതൃത്വം നൽകി

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com