
മുക്കം: മുക്കം ഫെസ്റ്റ് 2023 ജനുവരി 13 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ അഗസ്ത്യൻമുഴിയിൽ വച്ച് നടത്താൻ ഇന്നലെ ഇ.എം.എസ് ഓഡിറ്റോറിയത്തിൽ ചേർന്ന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.നഗരസഭ ചെയർമാൻ പി.ടി ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ അഡ്വക്കറ്റ് ചാന്ദിനി, ടൗൺ കൗൺസിലർ പ്രജിത പ്രദീപ്, മുൻ കൗൺസിലർ പ്രഷോബ്, വി.കെ വിനോദ്, ദിപു പ്രേമനാഥ്, ചന്ദ്രൻ മാസ്റ്റർ, രാജീവ് മാസ്റ്റർ, സുനിൽ മണാശ്ശേരി, പ്രദീപ്, അജയ്, ബക്കർ, ഷൗഫീഖ് വെങ്ങളത്ത് തുടങ്ങി വിവിധ സബ് കമ്മിറ്റികളുടെ പ്രതിനിധികളും പങ്കെടുത്തു.



