LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

പുൽപറമ്പ് അപകടത്തിൽ വേർപിരിഞ്ഞ അമന് പ്രണാമം: മണാശ്ശേരി സ്കൂളിലെത്തി സഹപാഠികളെ ആശ്വസിപ്പിച്ച് നഗരസഭാ ചെയർപേഴ്സണും ജനപ്രതിനിധികളും.

​മുക്കം: കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം പുൽപറമ്പിൽ ഉണ്ടായ ദാരുണമായ ഓട്ടോ-ലോറി അപകടത്തിൽ ജീവൻ പൊലിഞ്ഞ പാഴൂർ-മുന്നൂർ സ്വദേശിയും മണാശ്ശേരി ഗവണ്മെന്റ് യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ അമന്റെ വേർപാടിൽ നാടൊട്ടുക്ക് വിങ്ങിപ്പൊട്ടുന്നു. പ്രിയ സഹപാഠിയുടെ ആകസ്മിക വിയോഗത്തിന്റെ തീരാവേദനയിലായ കുട്ടികളെയും അധ്യാപകരെയും നേരിൽകണ്ട് ആശ്വസിപ്പിക്കാനായി മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നിയും ജനപ്രതിനിധികളും സ്കൂളിലെത്തി.​സ്കൂളിൽ ചേർന്ന അനുശോചന ചടങ്ങിൽ ചെയർപേഴ്സണോടൊപ്പം വിവിധ ഡിവിഷൻ കൗൺസിലർമാരും പി.ടി.എ ഭാരവാഹികളും പങ്കെടുത്തു. ദുഃഖത്തിലാണ്ട കുട്ടികൾക്ക് മാനസിക ധൈര്യവും ആശ്വാസവാക്കുകളും പകർന്നുനൽകിയ അവർ അമന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.​അമന്റെ കുടുംബത്തിനും ബന്ധുക്കൾക്കും സഹപാഠികൾക്കും ഈ വലിയ വേർപാടിന്റെ ദുഃഖം താങ്ങാനുള്ള കരുത്ത് ദൈവം നൽകട്ടെ എന്ന് നഗരസഭാ ഭാരവാഹികളും സ്കൂൾ അധികൃതരും പ്രാർത്ഥിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com