KODANECHERYLOCAL NEWSNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

ജി.യു.പി.എസ്. ചെമ്പുകടവിൽ Walk2Lead Robotics Tech Quest – Phase IV പദ്ധതിക്ക് തുടക്കമായി.

കോടഞ്ചേരി:ജി.യു.പി.എസ്. ചെമ്പുകടവിൽ Walk2Lead Robotics Tech Quest – Phase IV പദ്ധതിയുടെ ഉദ്ഘാടനവും അനുബന്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രാഭിരുചി, സർഗാത്മകത, യുക്തിചിന്ത, പ്രശ്നപരിഹാരശേഷി എന്നിവ വളർത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനം (ഡയറ്റ്) കോഴിക്കോട്, വാൾക്കാരോ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലേക്കാണ് വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.പരിശീലന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യാ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപകൻ സുരേഷ് തോമസ് സ്വാഗതം ആശംസിച്ചു. ഡയറ്റ് അധ്യാപകൻ ജാനിഷ് എം. പി. മുഖ്യാതിഥിയായി പങ്കെടുത്തു.തുടർന്ന്, റോബോട്ടിക്സ് പരിശീലനത്തിനായി തെരഞ്ഞെടുത്ത വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ബോധവൽക്കരണ ക്ലാസിന് വാൾക്കാരോ ഫൗണ്ടേഷൻ സി.എസ്.ആർ. എക്സിക്യൂട്ടീവ് അനഘ് സി. നേതൃത്വം നൽകി. പദ്ധതിയുടെ ലക്ഷ്യങ്ങൾ, പരിശീലനരീതി, കുട്ടികൾക്ക് ലഭിക്കുന്ന പഠനാനുഭവങ്ങൾ എന്നിവ അദ്ദേഹം വിശദീകരിച്ചു.ഡി’ലീഡ് ഇന്റർനാഷണൽ പ്രോജക്ട് ഡയറക്ടർ അമൽ എസ്. രാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റിയാനസ് സുബൈർ, മിനി സണ്ണി, വാർഡ് മെമ്പർമാരായ സത്യൻ ചോലയിൽ, നാൻസി ജോഷി എന്നിവർ ആശംസകൾ നേർന്നു. പി.ടി.എ. പ്രസിഡന്റ് വിനോജ് നന്ദി രേഖപ്പെടുത്തി.നാല് മുതൽ അഞ്ച് മാസം വരെ നീളുന്ന ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് പ്രവർത്തനാധിഷ്ഠിതവും അനുഭവാധിഷ്ഠിതവുമായ പഠനരീതിയിൽ പരിശീലനം ലഭ്യമാകും. നവചിന്തയും സർഗാത്മകതയും യുക്തിചിന്തയും പ്രശ്നപരിഹാരശേഷിയും വളർത്തുന്നതിനൊപ്പം, ആധുനിക സാങ്കേതികവിദ്യകളെ ആത്മവിശ്വാസത്തോടെ സമീപിക്കാനുള്ള അവസരവും പദ്ധതി വിദ്യാർത്ഥികൾക്ക് ഒരുക്കുന്നു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com