LOCAL NEWSNewsTHIRUVAMBADY

വന്യമൃഗ ആക്രമണത്തിന് അടിയന്തിര പരിഹാരം വേണം
സർവ്വീസ് പെൻഷനേഴ്സ് യുണിയൻ

തിരുവമ്പാടി : കേരളത്തിൽ വന്യമൃഗ ശല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അവയുടെ ആക്രമണം തടയാനുള്ള സത്വര നടപടി ഉണ്ടാകണമെന്നും കാട്ടുമൃഗങ്ങളെ കാട്ടിനുള്ളിൽ തന്നെ സംരക്ഷിച്ച് സാധാരണ ജനത്തിന്റെ ജീവനും സ്വത്തിനും കാർഷിക വിളകൾക്കും സംരക്ഷണം നൽകുകയും അർഹമായ നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കാൻ നടപടി ഉണ്ടാകണമെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി മുപ്പത്തൊന്നാം വാർഷിക സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു.

സമ്മേളനത്തോടനുബന്ധിച്ച്, അന്തരിച്ച സംഘടനാംഗങ്ങൾക്ക് ആദരാഞ്‌ജലി അർപ്പണം, വനിതാ വേദി, സാംസ്കാരിക വേദി സംഗമം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ , വിവിധ മേഖലകളിൽ മികവ് തെളിയിച്ച അനു അബ്രാഹം, ചിന്‍റു എം രാജു , ഡോ. ഡോണ ജോസഫ് , സി എസ് അഭിലാഷ്, നന്ദിത ഗിരീഷ് കെ , മറിയാമ്മ ബാബു, കെ എഫ് ഫ്രാൻസീസ് എന്നി പ്രതിഭകളെ ആദരിച്ചു. വിവിധ കലാ സാംസ്കാരിക പരിപാടികളും സ്നേഹ വിരുന്നും നടത്തി.

യുണിറ്റ് പ്രസിഡന്റ് പി വി ജോൺ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ മാധ്യമ അവാർഡ് ജേതാവ് അനു അബ്രാഹം മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡന്റ് കെ വി ജോസഫ് സംഘടനാ കാര്യങ്ങൾ പങ്കു വെച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം എം രവീന്ദ്രൻ തിരഞ്ഞെടുപ്പിൽ വരണാധികാരിയായി.
യൂണിറ്റ് സെക്രട്ടറി കെ സി ജോസഫ് , ട്രഷറർ എം കെ തോമസ്, ബ്ലോക്ക് സെക്രട്ടറി ജോസ് മാത്യൂ , അബ്രാഹം തോമസ് . ഇ ഷാഹുൽ ഹമീദ്, മേഴ്സി ബാബു, കെ പി തോമസ്, വനിതാ വേദി ചെയർ പേഴ്സൺ ആ നി സഖറിയാസ്, സാംസ്കാരിക വേദി പ്രതിനിധി കെ ടി ത്രേസ്യ, ടി ഒ അബ്ദുറഹ്മാൻ , നന്ദിത ഗിരീഷ് കെ , ടി ജെ ജെയിംസ്,ചിന്റു എം രാജു , മറിയാമ്മ ബാബു എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളുടെയും വിവിധ കമ്മിറ്റി അംഗങ്ങളുടെയും തിരഞ്ഞെടുപ്പും നടന്നു.
ഭാരവാഹികൾ
പി വി ജോൺ – പ്രസിഡന്റ്
കെ സി ജോസഫ് – സെക്രട്ടറി
എം കെ തോമസ് – ട്രഷറർ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com