KODANECHERYLOCAL NEWSNews

മഞ്ഞുവയൽ വിമല യു.പി സ്കൂളിന് ആദരം.

നെല്ലിപ്പൊയിൽ : ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ച് കോർപ്പറേറ്റ് മാനേജ്മെന്റ് നടത്തിയ ലഹരി വിരുദ്ധ പരിപാടിയിൽ ഒന്നാം സ്ഥാനം നേടിയ മഞ്ഞുവയൽ വിമല യു.പി സ്കൂളിനെ മാനേജ്മെന്റും പിടിഎയും ഗ്രാമപഞ്ചായത്തും സംയുക്തമായി ആദരിച്ചു. യു.എസ്.എസ് പരീക്ഷയിലും സബ്ജില്ല തലത്തിൽ നടന്ന വിവിധ മത്സരങ്ങളിലും വിജയികളായ പ്രതിഭകളെ അനുമോദിക്കുകയും ചെയ്തു. അനുമോദന സമ്മേളനം ശ്രീ. സി.കെ കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വിൻസെന്റ് വടക്കേമുറിയിൽ, മിനി സണ്ണി, റിയാനസ് സുബൈർ, ഹെഡ്മാസ്റ്റർ ജിബിൻ പോൾ, പിടിഎ പ്രസിഡന്റ് ജിനേഷ് കുര്യൻ, അധ്യാപക പ്രതിനിധി ഷബീർ കെ.പി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com