KODANECHERYLOCAL NEWS

സോളാർ ഫെൻസിംങ്ങ് പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു

കോടഞ്ചേരി:ചിപ്പിലിതോട്, മേലെ മരുതിലാവ് സോളാർ ഫെൻസിങ്
പ്രവൃത്തി പൂർത്തീകരിച്ചതും, തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിന്റോ ജോസഫിന്റെ ആസ്‌തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന 11കി.മീ ഹാങ്ങിഗ് ഫെൻസിങ് പ്രവൃത്തി ഉദ്ഘാടനവും കേരളം വനം വന്യജീവി വകുപ്പ് മന്ത്രി  എ.കെ. ശശീന്ദ്രൻ നിർവ്വഹിച്ചു. വനം വന്യജീവി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി പൂർത്തീകരിച്ച സോളാർ ഫെൻസിങ് പ്രവർത്തന ക്ഷമമായതോടുകൂടി ഈ ഭാഗത്തെ ജനങ്ങൾക്ക് വന്യമൃഗശല്ല്യത്തിൽ നിന്നും മോചനം നേടാമെന്ന് മന്ത്രി പറഞ്ഞു.

തിരുവമ്പാടി നിയോജക മണ്ഡ‌ലം എം.എൽ.എ  ലിൻ്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റുമാരായ അലക്സ് തോമസ് ചെമ്പകശ്ശേരി,  നജ്‌മുന്നിസ ഷെരീഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ  അംബിക മംഗലത്ത്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബുഷ്റ ഷാഫി, വാർഡ് മെമ്പർമാരായ അജിത മനോജ്,റോസ്ലി മാത്യു, ചിപ്പിലിത്തോട് സെൻ്റ് മേരീസ് പള്ളി   വികാരി ഫാ.ജോണി ആൻ്റണി അയനിക്കൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീസ് സൊസൈറ്റി പ്രതിനിധി  ജയകൃഷ്‌ണൻ .കെ സോളാർ ഫെൻസിങ് പദ്ധതി വിശദീകരണം നടത്തി.

കെ.ടി. ബെന്നി, ഗഫൂർ ഒതയോത്ത്, ഖാദർഹാജി, ടി.കെ. നാസർ, ജിജോ പുളിക്കൽ, ഷാഫി വളഞ്ഞപാറ, ഷൗക്കത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആഷ്ഖ് അലി യു നന്ദി അറിയിച്ച് സംസാരിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com