
കേരള സ്കൂൾ കലോത്സവം: സംഘാടക സമിതി ഓഫീസിന് ഫോൺ നമ്പർ ലഭിച്ചു ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന അറുപത്തിയൊന്നാം കേരള സ്കൂൾ കലോൽസവത്തിൻ്റെ സംഘാടക സമിതി ഓഫീസിന് ഫോൺ കണക്ഷൻ ലഭിച്ചു. 0495 2921800 എന്ന നമ്പറിൽ ഇനിമുതൽ ബന്ധപ്പെടാവുന്നതാണ്. മാനാഞ്ചിറയിൽ ആരംഭിച്ച സംഘാടക സമിതി ഓഫീസ് രാവിലെ 9 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും.
പ്ലേസ്മെന്റ് ഓഫീസറെ നിയമിക്കുന്നു കോഴിക്കോട് മാളിക്കടവ് ജനറൽ ഐ ടി ഐ യിൽ സ്‌ട്രെവ് പദ്ധതിയുടെ ഭാഗമായി ഒരു വർഷത്തേക്ക് താൽക്കാലികാടിസ്ഥാനത്തിൽ പ്ലേസ്മെന്റ് ഓഫീസറെ നിയമിക്കുന്നു. ബി ഇ/ബി ടെക് നോടൊപ്പം എം ബി എ ഇൻ എച്ച് ആർ അല്ലെങ്കിൽ മാർക്കറ്റിംഗിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. 35 വയസ്സാണ് പ്രായ പരിധി. ഇന്റർവ്യൂ ഡിസംബർ 23 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ.ഐ ടി ഐ യിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2377016
തെളിവെടുപ്പ് യോഗം ഡിസംബർ 24 ന് മെഡിക്കൽ ഷോപ്പുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ഡിസംബർ 24 ന് രാവിലെ 11 മണിക്ക് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിലെ മേൽ മേഖലയിലെ തൊഴിലാളി – തൊഴിലുടമാ പ്രതിനിധികൾ പ്രസ്തുത യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
ഡിജിറ്റല്‍ സര്‍വ്വേ:ആവശ്യമായ വിവരങ്ങൾ നൽകണം സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ പ്രാഥമിക വിവരങ്ങൾ ഡാറ്റാബേസിൽ ഉൾപ്പെടുത്തുന്നത്തിന്റെ ഭാഗമായി ജില്ലയില്‍ ആരംഭിച്ച വ്യവസായജാലകം ഡിജിറ്റല്‍ സര്‍വ്വേയിൽ ആവശ്യമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് കോഴിക്കോട് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. കുടുംബശ്രീ മിഷൻ മുഖേന എന്യൂമറേറ്റർമാരെ നിയമിച്ചാണ് വിവരം ശേഖരിക്കുന്നത്.
ജല ജീവൻ മിഷനിൽ നിയമനം: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു ജല ജീവൻ മിഷന്റെ ജില്ലാതല പ്രൊജക്റ്റ് മോണിറ്ററിങ് യൂണിറ്റിലെ വിവിധ ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. പ്രൊജക്റ്റ് എഞ്ചിനീയർ തസ്തികയിൽ സിവിൽ എഞ്ചിനീയറിങ്ങിൽ എം ടെക് അല്ലെങ്കിൽ ബി ടെക് യോഗ്യത ഉണ്ടായിരിക്കണം. ജല ജീവൻ മിഷൻ നിർവഹണ സഹായ ഏജൻസി കോർഡിനേറ്റർ തസ്തികയിൽ എം എസ് ഡബ്ല്യൂ ആണ് യോഗ്യത. മീഡിയ സ്പെഷ്യലിസ്റ്റ് ഒഴിവിലേക്ക് ജേർണലിസത്തിൽ ബിരുദം / പിജി /ഡിപ്ലോമ എന്നിവയാണ് യോഗ്യത. ജല ജീവൻ മിഷൻ വോളന്റീയർ തസ്തികയിൽ സിവിൽ എഞ്ചിനീറിങ്ങിൽ ബി ടെക് /ഡിപ്ലോമ യോഗ്യതയുണ്ടായിരിക്കണം. ഒരു വർഷത്തേക്കാണ് നിയമനം. ഡിസംബർ 27 നു നടത്തുന്ന എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ഡിസംബർ 24. വിശദവിവരങ്ങൾക്ക് : 0495 2370220, 6238096797 , മെയിൽ ഐഡി projectkkdint@admin
സംസ്ഥാനതല സിവിൽ സർവ്വീസ് ടൂർണമെന്റ് കോഴിക്കോട് സർക്കാർ ജീവനക്കാർക്കായി നടത്തുന്ന സംസ്ഥാനതല സിവിൽ സർവ്വീസ് ടൂർണമെൻറ് ഡിസംബർ 19,20,21 തീയതികളിൽ കോഴിക്കോട് നടക്കും. സംസ്ഥാന സ്പോർട്സ് ആൻഡ് യൂത്ത് ̄അഫയേഴ്സ് ഡയറക്ടറേറ്റിനുവേണ്ടി ജില്ലാസ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കായിമേളയുടെ ഉദ്ഘാടനം രാവിലെ10 നു സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ നിർവഹിക്കും. കേരള സംസ്ഥാന സ്പോർട്സ് & യൂത്ത് അഫയേഴ്സ് ഡയറക്ടർ എസ്. പ്രേംകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയായിരിക്കും. നഗരത്തിലെ വിവിധ കേന്ദ്രങ്ങൾ മേളയുടെ വേദികളാവും. സെക്രട്ടറിയേറ്റ് ടീമും 14 ജില്ലാ ടീമുകളും പങ്കെടുക്കുന്ന കായിക മേളയിൽ നാലായിരത്തോളം സംസ്ഥാന ജീവനക്കാർ പങ്കെടുക്കും.
ടെണ്ടർ ക്ഷണിച്ചു ഐസിഡിഎസ് കോഴിക്കോട് അർബൻ 4 , 2022-23 വർഷത്തിൽ അങ്കണവാടികൾക്കാവശ്യമായ കണ്ടിൻജൻസി സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബർ 29. വിശദവിവരങ്ങൾക്ക് :0495 2481145
കർഷകർക്ക് ത്രിദിന പരിശീലനം വേങ്ങേരി കാർഷിക മൊത്ത വ്യാപാര വിപണന കേന്ദ്രത്തിൽ ഡിസംബർ 21, 22, 23 തീയതികളിൽ സംയോജിത കൃഷി എന്ന വിഷയത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള കർഷകർക്ക് ത്രിദിന പരിശീലനം നടത്തുന്നു. ഇതിനു മുൻപ് ഈ കേന്ദ്രത്തിൽ നിന്നും പരിശീലനം ലഭിച്ചവർക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നതല്ല. രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ മൂന്ന് ദിവസം തുടർച്ചയായി ക്ലാസ് ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകും. താല്പര്യമുള്ള കർഷകർ 0495 2373582 നമ്പറിൽ ഡിസംബർ 19ന് മുൻപ് രജിസ്റ്റർ ചെയ്യണം.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന നടപ്പിലാക്കുന്ന പട്ടികജാതി യുവജനങ്ങൾക്ക് വാദ്യോപകരണങ്ങൾ വാങ്ങി നൽകുന്ന പദ്ധതി പ്രകാരം വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നതിൽ പരിശീലനം ലഭിച്ച ജില്ലാ പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരായ പട്ടികജാതിക്കാരുടെ 10 മുതൽ 15 വരെ അംഗങ്ങൾ ഉള്ള ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ 5% ഗുണഭോക്തൃ വിഹിതം അടയ്ക്കാൻ തയ്യാറുള്ളവരായിരിക്കണം. ഗ്രാമ/ബ്ലോക്ക്/പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പിന്റെ പദ്ധതി പ്രകാരം ഇതേ ധനസഹായം 3 വർഷത്തിനകം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. അവസാന തിയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക് 04952370379.



