KODANECHERYLOCAL NEWSNews

ഭിന്നശേഷി ഗ്രാമസഭാ യോഗം സംഘടിപ്പിച്ചു

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവൽസര പദ്ധതി – 2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷി ഗ്രാമസഭാ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉൽഘാടനം ചെയ്തു

ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് ലിസി ചാക്കോ അദ്ധ്യക്ഷത വഹിച്ചുഐ.സി ഡി. എസ് സൂപ്പർവൈസർ ഉദയ കെ ജോയ് പദ്ധതി വിശദീകരണം നടത്തി.വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി , വാർഡ് മെംബർമാരായ വാസുദേവൻ ഞാറ്റുകാലായിൽ , റീന സാബു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചുഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ കെ.പി സ്വാഗതവുംപ്ലാൻ ക്ലാർക്ക് പി. ഷമീർ നന്ദിയും പറഞ്ഞു ഭിന്നശേഷി കലോൽസവം, ഭിന്നശേഷി വിനോദയാത്ര എന്നിവ നടത്തുന്നതിന് ഗ്രാമപഞായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിചെയർമാനായും ഐ.സി ഡി എസ് സൂപ്പർവൈസർ ഉദയ കെ ജോയ് കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു2023-24 വാർഷിക പദ്ധതിയിൽ ബഡ്സ് സ്കൂൾ റീഹാബിലിറ്റേഷൻ സെൻ്റർ കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി പരിശീലന കേന്ദ്രം നിർമ്മിക്കുന്നതിനും ഭിന്നശേഷി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സ്വയം തൊഴിൽ സംരഭം ആരംഭിക്കുന്നതിനും ഫണ്ട് വകയിരുത്തുന്നതിന് മുൻഗണന നൽകുന്നതിന് തീരുമാനിച്ചു.ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറ്റി മുപ്പത്തിയഞ്ചുപേർ ഭിന്നശേഷി ഗ്രാമ സഭയിൽ പങ്കെടുത്ത് പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com