LOCAL NEWSNews

കേരള സ്കൂൾ കലോത്സവം: വേദയിലേക്ക് വഴി തെറ്റാതെ എത്തിച്ചേരാൻ ക്യു ആർ കോഡ് സംവിധാനം ഒരുക്കി പോലീസ്

ഏഷ്യയിലെ ഏറ്റവും വലിയ സ്കൂൾ കലോത്സവമായ കേരള സ്കൂൾ കലോത്സവം 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടത്തുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗത്ത് നിന്നും ജില്ലയിൽ എത്തിച്ചേരുന്ന വിദ്യാർഥികൾക്ക് മത്സരങ്ങൾ നടക്കുന്ന വേദിയിലേക്ക് വളരെ എളുപ്പത്തിൽ വഴി തെറ്റാതെ എത്തിച്ചേരാൻ വേണ്ടി കോഴിക്കോട് സിറ്റി സൈബർ സെല്ലും (IT cell), സിറ്റി ട്രാഫിക് പോലീസും നിർമിച്ച QR code സംവിധാനം നിലവിൽ വന്നു. നമ്മുടെ രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു സ്കൂൾ കലോത്സവത്തിന് വഴി കാണിക്കാൻ പോലീസിൻ്റെ QR code സംവിധാനം നിലവിൽ വരുന്നത്.

പ്രസ്തുത QR code നിങ്ങളുടെ സ്മാർട് ഫോണിൽ സ്കാൻ ചെയ്യുമ്പോൾ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ നമ്പർ അടിസ്ഥാനത്തിൽ സ്കൂളിൻ്റെ പേരോട് കൂടി വേദികൾ, ഫുഡ് കോർട്ട്, ഫുഡ് കോർട്ട് പാർക്കിംഗ്, രജിസ്ട്രേഷൻ കൗണ്ടർ എന്നിവ ഉൾപ്പെടുന്ന ഒരു ലിസ്റ്റ് ഫോണിൽ ദൃശ്യമാകും. നിങ്ങൾക്ക് പോവേണ്ട വേദി ഏത് നമ്പർ / സ്കൂൾ ഏതാണോ ആ പേരിനു നേരെ ടച്ച്/ ക്ലിക്ക് ചെയ്യുമ്പോൾ മറ്റൊരു മാപ് വിൻഡോ ഫോണിൽ ഓപ്പൺ ആവുകയും അതിൽ നമ്മുടെ വേദി എവിടെയാണ് എന്ന് കാണിച്ചു തരികയും ചെയ്യുന്നു. ലൈവ് മാപ് ആയതുകൊണ്ട് നമ്മൾ നിൽകുന്ന സ്ഥലത്ത് നിന്നും എത്ര ദൂരെയാണ് വേദി ഉള്ളത് എന്നും നമുക്ക് ഏത് വഴി ട്രാഫിക് തടസ്സമില്ലാതെ വളരെ എളുപ്പത്തിൽ വേദിയിലേക്ക് എത്താനുള്ള വഴി കാണിച്ചു തരികയും ചെയ്യുന്നു.കോഴിക്കോട് സിറ്റി പോലീസിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ Kozhikode city police, Kozhikode city traffic police. എന്നീ ഇൻസ്റ്റാഗ്രാം,ഫേസ്ബുക്ക് പേജുകളിലും, ബസ്സ് സ്റ്റാൻഡ്, പോലീസ് വാഹനങ്ങൾ, സിറ്റിയിൽ സർവീസ് നടത്തുന്ന ഓട്ടോ, ടാക്സികൾ , എന്നിവയിലും കൂടാതെ മത്സരങ്ങൾ നടക്കുന്ന എല്ലാ വേദികൾക്ക് സമീപവും ഈ QR code പ്രദർശിപ്പിക്കുന്നതാണ്.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com