
തിരുവമ്പാടി: ഏതെങ്കിലും കാർഷക ഉപകരണങ്ങൾ / യന്ത്രങ്ങൾ ആവശ്യമുണ്ടോ? ഉണ്ടങ്കിൽ 40% മുതൽ 80% ശതമാനം വരെ സബ്സിഡിയോട് കൂടി സ്വന്തമാക്കാൻ അവസരം .കാർഷിക യന്ത്രങ്ങൾ ആവശ്യമുള്ളവർക്ക് സൗജന്യ രജിസ്ട്രേഷനും യന്ത്രങ്ങളുടെ പ്രദർശനവും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് KAMCO യുടെ സഹകരണത്തോടെ നടപ്പിലാക്കുന്നു.

ജനുവരി പത്താം തീയതി രാവിലെ 10 30 മുതൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കും.ഈ സുവർണ്ണവസരം പ്രയോജനപ്പെടുത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു



