LOCAL NEWSNews

മേലെ കൂമ്പാറ-പീടികപ്പാറ റോഡ്: പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ മേലെ കൂമ്പാറ-പുന്നക്കടവ്-പീടികപ്പാറ റോഡ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണയും നടത്തി.

ഭാരവാഹനങ്ങൾ ഇടതടവില്ലാതെ ഓടുന്നതുമൂലം തകർന്ന റോഡ് ഗതാഗതയോഗ്യമാക്കുക, റോഡിന്റെ അതിർത്തി പുനർനിർണയിക്കുക, റോഡ് ആസ്തിരജിസ്റ്ററിൽ നാട്ടുകാർ അറിയാതെ ഭീമൻ റോഡായി മാറിയത് സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

ധർണ സാമൂഹിക പ്രവർത്തകൻ ഹംസ കടക്കാടൻ ഉദ്ഘാടനം ചെയ്തു. ജോൺ കുരിശുങ്കൽ അധ്യക്ഷതവഹിച്ചു. ഭാരവാഹനങ്ങൾ പോകുന്നത് മൂലം തകർന്ന റോഡ് പുനർനിർമിക്കാമെന്ന് ക്വാറി, ക്രഷർ ഉടമകൾ പഞ്ചായത്തിന് സത്യവാങ്മൂലം നൽകിയിട്ട് മാസങ്ങളായെങ്കിലും റോഡ് നന്നാക്കാൻ ഒരു നടപടിയുമുണ്ടായില്ലെന്നും പഞ്ചായത്ത് ഭരണസമിതി അലംഭാവം തുടരുകയാണെന്നും സമരക്കാർ ആരോപിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com