KERALA NEWSNews

സ്വർണവില മുകളിലേക്ക്; രണ്ട് ദിവസത്തിന് ശേഷമുള്ള വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധന. തുടർച്ചയായ രണ്ട് ദിവസം ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി 240 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,120 രൂപയായി. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഉയർന്നു. ഇന്നലെ 15 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5140 രൂപയാണ്.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 5 രൂപയാണ് ഉയർന്നത്. ഇന്നലെ 10 രൂപയാണ് കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4250 രൂപയാണ്.  

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില  74 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

2023 ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജനുവരി 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 40,480 രൂപ
ജനുവരി 2 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 40,360 രൂപ
ജനുവരി 3 – ഒരു പവൻ സ്വർണത്തിന് 400  രൂപ ഉയർന്നു. വിപണി വില 40,360 രൂപ
ജനുവരി 4 – ഒരു പവൻ സ്വർണത്തിന് 120  രൂപ ഉയർന്നു. വിപണി വില 40,880 രൂപ
ജനുവരി 5 – ഒരു പവൻ സ്വർണത്തിന് 160  രൂപ ഉയർന്നു. വിപണി വില 41,040 രൂപ
ജനുവരി 6 – ഒരു പവൻ സ്വർണത്തിന് 320  രൂപ കുറഞ്ഞു. വിപണി വില 40,720 രൂപ
ജനുവരി 7 – ഒരു പവൻ സ്വർണത്തിന് 320  രൂപ ഉയർന്നു. വിപണി വില 41,040  രൂപ
ജനുവരി 8 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,040   രൂപ
ജനുവരി 9 – ഒരു പവൻ സ്വർണത്തിന് 240  രൂപ ഉയർന്നു. വിപണി വില 41,280 രൂപ
ജനുവരി 10 – ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു. വിപണി വില 41,160 രൂപ
ജനുവരി 11 – ഒരു പവൻ സ്വർണത്തിന് 120  രൂപ കുറഞ്ഞു. വിപണി വില 41,040 രൂപ
ജനുവരി 12 – ഒരു പവൻ സ്വർണത്തിന് 80  രൂപ ഉയർന്നു. വിപണി വില 41,120 രൂപ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com