ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കലും സ്കൂൾ കുട്ടികൾക്ക് സൗജന്യ ബുക്ക് വിതരണവും നടത്തി

കൂമ്പാറ:എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കൂമ്പാറ ഫിഷ് മർച്ചന്റ് മുജീബ് ആദരിച്ചു. തന്റെ വ്യാപാരത്തിൽ നിന്നും മിച്ചം വരുന്ന തുക മാറ്റി വെച്ച് നൽകുന്ന ഈ പ്രവർത്തനം ഏവർക്കും മാതൃ കയായി. 14 വർഷമായി മുജീബ് ഈ പ്രവർത്തനം തുടങ്ങിയിട്ട്. കൂമ്പാറ അങ്ങാടിയിൽ നടന്ന ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ നാസിർ കെ ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പി ആധ്യക്ഷം വഹിച്ചു. വ്യാപാരി വ്യവസായി പ്രസിഡന്റ് ലാൽ മാത്യു, അബ്ദുസലാം വി കെ, അഹമ്മദ് കുട്ടി പാലക്കതൊടി, ഇബ്രാഹിം വി തുടങ്ങിയവർ നേതൃത്വം നൽകി. കൂടാതെ കൂമ്പാറ പ്രദേശത്തെ 400 വിദ്യാർത്ഥികൾക്ക് കൂടി സ്കൂൾ സാമാഗ്രഹികൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.മലയോര പ്രദേശമായ കൂമ്പാറയിലെ സാധാരണക്കാരായ ജനങ്ങൾക്ക് ഒരു ആശ്വാസമേകുകയാണ് അരീക്കോട് തച്ചെണ്ണ സ്വദേശിയായ മുജീബ്.



