LOCAL NEWSNews

സംസ്ഥാന ശാസ്ത്ര മേളയിൽ എ ഗ്രേഡ് നേടിയവരെ അനുമോദിച്ചു.

വേനപ്പാറ:വേനപ്പാറ ഹോളി ഫാമിലിഹൈസ്കൂളിൽ നിന്നും സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ ഗെയിംസ് വിഭാഗത്തിൽ എ ഗ്രേഡ് നേടിയ ക്രിസ് മരിയ വിൽസനെയും, പ്രവർത്തിപരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റ് വിഭാഗത്തിൽ A ഗ്രേഡ് നേടിയ സന ഫാത്തിമയെയും സ്കൂളിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു.

സ്കൂൾ മാനേജ്മെന്റും പി.ടി.എയും നല്ല പാഠം ക്ലബ്ബും ചേർന്നാണ് അനുമോദന പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകിയത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ നാസർ .പി. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ ഫാദർ സൈമൺ കിഴക്കേ കുന്നേൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

മെമ്പർമാരായ രജിത രമേശ് ,ഷീജ, മുക്കം എ.ഇ.ഒ ഓംകാര നാഥൻ, ഹോളി ഫാമിലി അക്കാഡമി ഫോർ എക്സലൻസ് ചെയർമാൻ തോമസ് ജോൺ ,സിബി തോമസ്, മൈമൂന സി എച്ച് , ഇ ജെ തങ്കച്ചൻ,ജെയിംസ് ജോഷി , നല്ലപാഠം കോ- ഓഡിനേറ്റർ സിമി ഗർവാസിസ്, മേരി ഷൈല, ജോണി കുര്യൻ, ഷാമിൽ ബാബു , ക്രിസ് മരിയ വിൽസൻ, സന ഫാത്തിമ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com